ഏകദിന ലോകകപ്പ്: അശ്വിന്റെ കൈയില്‍നിന്ന് കിട്ടിയിട്ടും നീ പഠിച്ചില്ലേ...; തോല്‍വിക്ക് പിന്നാലെ നവാസിന് നേരെ കുപിതനായി പാഞ്ഞടുത്ത് ബാബര്‍

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നാണക്കേട് അവസാനിക്കുന്നില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് അവര്‍ സെമി കടക്കാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പാകിസ്ഥാന്റെ പരാജയത്തില്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുകയാണ് അവരുടെ സ്പിന്നര്‍ മുഹമ്മദ് നവാസ്.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ പാകിസ്ഥാന്റെ പരാജയം. ആ മത്സരത്തില്‍ അവസാന ഓവറില്‍ അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ നവാസ് ലെഗ്സൈഡില്‍ വൈഡ് എറിഞ്ഞു. അടുത്ത പന്തില്‍ നവാസിനെ ബൗണ്ടറി പായിച്ചാണ് അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

സമാനരീതിയലാണ് നവാസ് ഇന്നലേയും പന്തെറിഞ്ഞത്. നവാസ് പന്തെറിയാന്‍ വരുമ്പോള്‍ അഞ്ച് റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ഷംസി സിംഗിള്‍ നേടി. രണ്ടാം പന്തില്‍ അശ്വിനെതിരെ എറിഞ്ഞത് പോലെ ലെഗ് സൈഡിലേക്ക് പന്തെറിഞ്ഞ നവാസിന് കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത്തവണ കേശവ് മഹാരാജ് ഒരു ഗ്ലാന്‍സിലൂടെ ബൗണ്ടറി നേടി ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.

പന്ത് ബൗണ്ടറി പോയതോടെ നായകന്‍ ബാബര്‍ അസമിന് ദേഷ്യം അടക്കിവെക്കാനായില്ല. അദ്ദേഹം നവാസിന് നേരെ ദേഷ്യത്തോടെ പാഞ്ഞടുത്ത് താരത്തെ ശാസിക്കുന്നത് മൈതാനത്ത് കാണാനായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ