സച്ചിനും കോഹ്‌ലിയും ധോണിയുമല്ല..., ഏറ്റവും മികച്ച ബാറ്റർ അവനാണ്; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റർ ആരാണ്? സച്ചിനാണോ കോഹ്‌ലിയാണോ അതോ ഗവാസ്‌ക്കർ ആണോ? ഇങ്ങനെ ഒരു ചോദ്യം മാധ്യമങ്ങൾ ചോദിക്കുമ്പോൾ പലർക്കും പല അഭിപ്രയങ്ങൾ പറയാൻ ഉണ്ടാകും. ചിലർക്ക് സച്ചിനാണ് മികച്ച താരം എങ്കിൽ ചിലർക്ക് അത് കോഹ്‌ലിയാണ്. ചിലർക്ക് അത് സുനിൽ ഗവാസ്‌ക്കർ ആണ്. എന്നാൽ ഗൗതം ഗംഭീറിനോട് ഈ ചോദ്യം ചോദിച്ചാൽ അദ്ദേഹത്തിന് വ്യത്യസ്തമായ അഭിപ്രായമാണ് പറയാൻ ഉള്ളത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ബാറ്റർ യുവരാജ് സിങാണ്. യുവിയുടെ പേര് ചോദ്യം ചോദിച്ച ആൾ ലിസ്റ്റിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ അദ്ദേഹം യുവരാജിനെ ഏറ്റവും മികച്ച ബാറ്റർ ആയി പറയുക ആയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് രണ്ട് ലോകകപ്പുകളിൽ( 2007 ടി 20 ലോകകപ്പ്, 2011 ലോകകപ്പ് )ഇതിൽ രണ്ടിലും ഇന്ത്യൻ കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചത് ഗൗതം ഗംഭീർ ആയിരുന്നു.

” ഏറ്റവും മികച്ച ബാറ്റർ യുവി തന്നെയാണ്. അവന്റെ റേഞ്ച് വേറെ ലെവലാണ്. അദ്ദേഹത്തിനൊപ്പം ആരും എത്തില്ല എന്നതാണ് സത്യം. സച്ചിനും കോഹ്‌ലിയും ധോണിയും എല്ലാം ഏറ്റവും മികച്ച താരങ്ങളാണ്. എന്നാൽ യുവിയാണ് ഇവരിൽ ഏറ്റവും മികച്ചവൻ.” ഗംഭീർ തന്റെ അഭിപ്രായമായി പറഞ്ഞു.

എല്ലാ കാലത്തും കടുത്ത മറുപടികൾക്ക് ഗൗതം ഗംഭീർ പ്രശസ്തനാണ്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ഒരു ഓപ്ഷൻ നൽകി. എന്നാൽ അദ്ദേഹത്തിന്റെ മറുപടി അവതാരകനെ അമ്പരപ്പിച്ചു. ഗംഭീർ: ഒന്നുമില്ല. ഞാൻ മാർക്കസ് റാഷ്‌ഫോർഡിനായി പോകും. എന്നാണ് ഗംഭീർ മറുപടി നൽകിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ 2022/23 സീസണിലെ മികച്ച താരത്തിനുള്ള സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പുരസ്‌കാരം മാർക്കസ് റാഷ്‌ഫോർഡ് സ്വന്തമാക്കിയിരുന്നു.

Latest Stories

നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം