പുറത്താകുന്നില്ല, ഖ്വാജയ്ക്കിട്ട് ഇംഗ്‌ളീഷ് സ്പിന്നര്‍ റൂട്ട് പരീക്ഷിച്ച ആയുധം

ബൗണ്‍സറുകള്‍ സാധാരണ ഫാസ്റ്റ്ബൗളര്‍മാരുടെ കുത്തക എന്നാണ് ക്രിക്കറ്റില്‍ കരുതിയിരിക്കുന്നത്. എന്നാല്‍ സ്പിന്നര്‍മാര്‍ അതെറിഞ്ഞാല്‍ എങ്ങിനെയിരിക്കും ?

ആഷസിലെ നാലാം ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്‌ളീഷ് താരം ജോ റൂട്ട് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖ്വാജയ്ക്കിട്ട് എറിഞ്ഞതാണ് ഇപ്പോള്‍ സംസാരവിഷയം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചായയ്ക്ക് ടീമുകള്‍ പിരിയുന്നതിന് തൊട്ടു മുമ്പാണ് ജോ റൂട്ട് ഉസ്മാന്‍ ഖ്വാജയ്ക്കിട്ട് ഒരു ബൗണ്‍സര്‍ പ്രയോഗിച്ചത്. ആഷസില്‍ ഇംഗ്‌ളണ്ടിന്റെ സ്പിന്നറാണ് റൂട്ട്.

രണ്ടാം സെഷനിലെ അവസാന പന്തിലായിരുന്നു റൂട്ട് തന്റെ കരുത്തുമുഴുവന്‍ കൂട്ടി ബോള്‍ പിച്ച് ചെയ്യിച്ചത്. ബാറ്റ്‌സ്മാന്‍ ഖ്വാജയുടേയും ഇംഗ്‌ളണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ഒലി പോപ്പിന്റെയും തലയ്ക്ക് മുകളില്‍ ഉയര്‍ന്ന പന്ത് പണിപ്പെട്ടാണ് പിടിച്ചത്. റൂട്ടില്‍ നിന്നും വന്ന ഈ പന്ത് രണ്ടുപേരെയും ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തെ ഖ്വാജയും തമാശയായി എടുത്തു.

റൂട്ടിന് നേരെ നോക്കി ഒരെണ്ണം കൂടി എന്ന സിഗ്നല്‍ നല്‍കിയ ശേഷമായിരുന്നു ചായയ്ക്ക് പിരിഞ്ഞത്. ഓസ്‌ട്രേലിയ ഈ സമയത്ത് 149 ന് നാല് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ ഖ്വാജയുടെ വ്യക്തിഗത സ്‌കോര്‍ 35 ലും. ചായയ്ക്ക് ശേഷം തിരിച്ചുവന്ന ഖ്വാജ സെഞ്ച്വറി നേടിയാണ് ഇതിന് മറുപടി പറഞ്ഞത്. ഈ മത്സരത്തിലെ രണ്ടാം സെഞ്ച്വറിയായിരുന്നു ഖ്വാജ കുറിച്ചത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു