ഇതല്ല ഇതിനപ്പുറവും സഞ്ജുവിന് സാധിക്കും അയാൾ വിചാരിക്കണം എന്ന് മാത്രം, ഫോമിൽ ഉള്ള രോഹിത് കളിക്കുമ്പോൾ കിട്ടുന്ന ഫീൽ കൊണ്ടുവരാൻ ഇന്ന് സാധിക്കുന്നത് സഞ്ജുവിന് മാത്രം

രോഹിത് ശർമ്മയെക്കുറിച്ച് എപ്പോഴൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ വിരോധികൾ പോലും സമ്മതിച്ച് തരുന്ന ഒരു കാര്യമുണ്ട്, ഫോമിൽ ബാറ്റ് ചെയ്യുന്ന അയാളെ തടയാൻ അല്ലെങ്കിൽ ജയിക്കാൻ ആർക്കും പറ്റില്ല എന്നുള്ളത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരം ക്രീസിൽ ഉറച്ചാൽ ഒരു ശക്തിക്കും ജയിക്കാൻ സാധികാത്ത ഒരു വന്മരമായി അയാൾ മാറും. ആ ബാറ്റിൽ നിന്ന് പിറക്കുന്ന സിക്സിനൊക്കെ മറ്റെന്തിനേക്കാളും ചന്തം ഉണ്ടാകും. എതിരാളികൾ വരെ ആ ചന്തം ആസ്വദിക്കും. രോഹിത് ശർമ്മയെ പോലെ ഒരു താരം കളിക്കുന്നത് പോലെ കളിക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഫോമിൽ കളിക്കുന്ന രോഹിത്തിന്റെ ഒഴുക്ക് ഉണ്ടല്ലോ അതാണ് സഞ്ജുവിലും കാണുന്നത് .

കാഴ്ചയിൽ രോഹിത്തിന്റെ പോലെ തന്നെ അലസം എന്നൊക്കെ തോന്നിയേക്കാവുന്ന ശൈലിയിൽ ക്രീസിൽ എത്തുന്ന അയാൾ ഫോമിൽ ആണെങ്കിൽ ആ ബാറ്റും ശബ്ദിച്ച് തുടങ്ങും. ആ സമയം അയാളുടെ മുന്നിൽ യാതൊരു തടസങ്ങൾക്കും സ്ഥാനമില്ല. മുന്നിൽ ഉള്ള ഏതൊരു തടസത്തെയും കടന്ന് എന്താണോ തന്റെ കടമ അയാൾ നിറവേറ്റും. കാഴ്‌ചകക്കാരുടെ കണ്ണിന് പൂർണ ആസ്വാദനം നൽകുന്ന ഷോട്ടുകൾ കളിക്കുമ്പോൾ ആരാധകർ രോഹിത്തിന്റെ ഓർക്കും. ഇന്ന് സഞ്ജു 26 പന്തിൽ 40 നേടിയ അയര്ലണ്ടിനെതിരെയുള്ള ഇന്നിംഗ്സ് അതിന് ഉദാഹരണമായിരുന്നു. അർഹിച്ച അർദ്ധ സെഞ്ച്വറി കിട്ടിയില്ലെങ്കിൽ പോലും ക്രീസിൽ തുടർന്ന അത്രയും നേരം ആ ഇന്നിംഗ്സ് കാണാൻ പ്രത്യേക ഭംഗി തന്നെ ആയിരുന്നു.. ഇത്തവണയും അയാൾ ഒരു കാര്യം മറന്നില്ല, അയാളുടെ ബാറ്റിംഗ് ശൈലിയിൽ യാതൊരു വ്യത്യാസവും വരുത്താതെ എന്താണോ സഞ്ജു ഉണ്ടാക്കിയ ഐഡന്റിറ്റി അതിൽ തന്നെ അയാൾ കളിച്ചു.

ഇന്നലത്തെ മത്സരം അയാൾ ജീവിതത്തിൽ കളിച്ചിട്ടുള്ളതിൽ വെച്ചേറ്റവും നിർണായക മത്സരങ്ങളിൽ ഒന്നായിരുന്നു. ലോകകപ്പ് ടീമിലിടം കിട്ടാൻ എന്നതിനേക്കാൾ ഉപരി ഭാവി ഇന്ത്യൻ ടീമിന്റെ പദ്ധതികളുടെ ഭാഗമാകാനും അയാൾക്ക് ഈ മത്സരത്തിൽ തിളങ്ങണം.അയര്ലന്ഡ് പോലെ ദുർബലരായ ടീമിനോട് കൂടി പരാജയപ്പെട്ടാൽ ഇന്ത്യൻ ടീമിന്റെ പടിവാതിൽ അയാൾ പിന്നെ കാണില്ല, അതായിരുന്നു അയാൾ നേരിട്ട വെല്ലുവിളി എന്നാൽ അതൊന്നും കാര്യമാക്കാതെ എന്താണോ താൻ, എന്താണോ തന്റെ മികവ്, അതനുസരിച്ച് ഇന്നിംഗ്‌സിനെ അയാൾ കെട്ടിപ്പൊക്കി.  അബദ്ധം ഒന്നും കാണിക്കാതെ അതെ സമയം തന്നെ തന്റെ ക്ലാസ് വിടാതെ അയാൾ കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് ഉയർന്നു. ഒടുവിൽ ചെറിയ ഒരു പിഴവ് വരുത്തി പുറത്താകുമ്പോൾ അയാൾ ദൗത്യം പൂർത്തിയാക്കിയിരുന്നു.

സഞ്ജുവിന് ഇതല്ല ഇതിന് അപ്പുറവും സാധിക്കും, അയാൾ അതിന് വിചാരിക്കണം എന്നത് മാത്രം…

Latest Stories

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി