'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

ധർമ്മശാലയിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഒന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കിരീടസാധ്യതകൾ നിർണ്ണയിക്കുന്നത് രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സാന്നിധ്യമായിരിക്കുമെന്ന് പത്താൻ വ്യക്തമാക്കി.

വിദേശ മണ്ണിലെ പേസ് ബൗളിംഗിനെ നേരിടാൻ രോഹിത്തിനുള്ള കഴിവും, മൂന്നാം നമ്പറിൽ ഇന്നിങ്സ് നങ്കൂരമിട്ട് മുന്നോട്ട് കൊണ്ടുപോകാൻ വിരാടിനുള്ള പരിചയസമ്പത്തും ഇന്ത്യയ്ക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത വേഗതയും അധിക ബൗൺസുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഷോർട്ട് പിച്ച് പന്തുകളെ കൃത്യമായ ടൈമിംഗോടെ നേരിടാൻ രോഹിത്തിനുള്ള മാരക ശേഷി ഇന്ത്യയ്ക്ക് വലിയ കരുത്താകും എന്നാണ് ഇർഫാൻ പറഞ്ഞത്.

ഏകദിന ഫോർമാറ്റിൽ വിരാടിനോളം സ്ഥിരതയുള്ള മറ്റൊരു ബാറ്റ്‌സ്മാനില്ല. റൺ ചേസിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ കോഹ്‌ലി, ഇന്ത്യയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായാൽ ഇന്നിങ്സ് പടുത്തുയർത്താൻ ഏറ്റവും അനുയോജ്യനായ മൂന്നാം നമ്പറുകാരനാണ്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ.എൽ രാഹുൽ തന്നെയായിരിക്കണമെന്ന് പത്താൻ പിന്തുണച്ചു. അഞ്ച്, ആറ് പൊസിഷനുകളിൽ രാഹുൽ തികച്ചും വിശ്വസ്തനാണ്. ടോപ്പ് ഓർഡറിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാനും പേസ് ബൗളിംഗിനെ സ്ക്വയർ ഓഫ് ദി വിക്കറ്റിൽ നേരിടാനും കെല്പുള്ള ഇഷാൻ കിഷനെ ബാക്കപ്പ് കീപ്പറായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Latest Stories

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു