IPL 2025: ധോണിയും കോഹ്‌ലിയും കമ്മിൻസും അല്ല, എന്റെ സ്വപ്ന നായകൻ അയാളാണ്; അവന്റെ കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നു: ശശാങ്ക് സിംഗ്

പഞ്ചാബ് കിംഗ്‌സിന്റെ മധ്യനിര ബാറ്റ്‌സ്മാൻ ശശാങ്ക് സിംഗ് രോഹിത് ശർമ്മയെ തന്റെ “സ്വപ്ന ക്യാപ്റ്റൻ” ആയി തിരഞ്ഞെടുത്തു. കളിക്കാരെ പിന്തുണക്കുന്നതിന് രോഹിതിനെ അദ്ദേഹം അഭിനന്ദിക്കുകയും ടീമിനെ നയിക്കുമ്പോൾ അദ്ദേഹത്തിന്റെ മനോഭാവത്തെ അഭിനന്ദിക്കുകയും ചെയ്തു.

രോഹിത് വളരെ കൂൾ ആയി ഒരു കൂട്ടുകാരനെ പോലെ നിന്നാണ് കാര്യങ്ങൾ ചെയ്യുന്നത് എന്നും ഇതാണ് രോഹിതിന് സഹതാരങ്ങളുമായി നല്ല ബന്ധം പുലർത്താൻ കാരണമെന്ന് ശശാങ്ക് പറയുന്നു. ഐപിഎൽ 2024 ൽ പഞ്ചാബ് കിംഗ്‌സിനായി തകർപ്പൻ പ്രകടന്നാണ് നടത്തി ആരാധകരിലും സെലെക്ടർമാരിലും ഒരുപോലെ മതിപ്പുളവാക്കിയ ശശാങ്ക്, ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിന്റെ ഭാഗമായിരുന്നപ്പോൾ രോഹിത്തിനൊപ്പം കളിച്ച അനുഭവവും പരാമർശിച്ചു.

2025 ലെ ഐ‌പി‌എല്ലിന് മുന്നോടിയായി പഞ്ചാബിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് അയ്യറുടെ കീഴിലാണ് അദ്ദേഹം കളിക്കുന്നതെങ്കിലും, രണ്ട് തവണ ഐ‌സി‌സി ട്രോഫി നേടിയ നായകൻ രോഹിത്തിന്റെ നേതൃത്വത്തിൽ കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് 33 കാരനായ ബാറ്റിംഗ് ഓൾ‌റൗണ്ടർ വെളിപ്പെടുത്തി.

“എല്ലാവരും പറയുന്നത് അദ്ദേഹം [രോഹിത്] തന്റെ കളിക്കാരെ പരമാവധി പിന്തുണയ്ക്കുന്നു എന്നാണ്; അവർക്ക് ധാരാളം അവസരങ്ങൾ നൽകുന്നു. അദ്ദേഹം വളരെ മിടുക്കനായ ക്യാപ്റ്റനാണ്. അദ്ദേഹത്തിന്റെ വൺ-ലൈനറുകളും (കളത്തിൽ) വളരെ രസകരമാണ്. എനിക്ക് അയാളുടെ ക്യാപ്റ്റൻസിയിൽ കളിക്കാൻ ആഗ്രഹമുണ്ട്” ശശാങ്ക് ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “അദ്ദേഹം ബോംബെയിൽ നിന്നുള്ളയാളാണ്. ഞാനും ഒരിക്കൽ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹം ക്യാപ്റ്റനായിരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതാണ് എന്റെ ആഗ്രഹം.” താരം പറഞ്ഞു.

കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനായാൽ ശശാങ്ക് സിംഗ് താമസിക്കാതെ ഇന്ത്യൻ ടീമിലെത്തും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ