DC VS KKR: ബാറ്റിംഗിലും ബോളിങ്ങിലും എന്നോട് മുട്ടാൻ വേറെ ഒരു ഓൾ റൗണ്ടർമാർക്കും സാധിക്കില്ല മക്കളെ; അക്‌സർ പട്ടേലിനെ കണ്ട് പ്രമുഖ താരങ്ങൾ പഠിക്കണം എന്ന് ആരാധകർ

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്‌ വേണ്ടി ബാറ്റിംഗിലും ബോളിങ്ങിലും തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ച് ടീമിനെ മുൻപിൽ നിന്ന് നയിക്കുകയാണ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ. ബോളിങ്ങിൽ അദ്ദേഹം നാല് ഓവറിൽ നിന്നായി 27 റൺസ് വഴങ്ങി 2 വിക്കറ്റുകളും സ്വന്തമാക്കി.

ബാറ്റിംഗിൽ ആകട്ടെ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സറുമടക്കം 43 റൺസ് നേടിയാണ് താരം മടങ്ങിയത്. ഈ സീസണിൽ ഡൽഹി ഗംഭീര പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. അതിന്റെ ഫുൾ ക്രെഡിറ്റും കൊടുക്കേണ്ടത് നായകനായ അക്‌സർ പട്ടേലിനാണ്. ഒരു യഥാർത്ഥ നായകൻ മുന്നിൽ നിന്ന് പട നയിക്കുന്നത് പോലെയാണ് ടീമിലെ എല്ലാ ഡിപ്പാർട്മെന്റിലും അക്‌സർ താരങ്ങളെ നയിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 204 റൺസ് നേടി. കൊൽക്കത്തയ്ക്കായി ആൻഗ്രിഷ് രഘുവൻഷി 43 റൺസ് നേടി ടോപ് സ്കോററായി. കൂടാതെ റിങ്കു സിങ് 36 റൺസും, സുനിൽ നരേൻ 27 റൺസും, അജിൻക്യ രഹാനെ 26, റഹ്മാനുള്ള ഗുർബാസ് 26 എന്നിവരുടെ മികവിലാണ് ടീം സ്കോർ 200 കടന്നത്.

ഡൽഹിക്ക് വേണ്ടി ബാറ്റിംഗിൽ അക്‌സർ പട്ടേലിനോടൊപ്പം ഫാഫ് ഡ്യൂ പ്ലെസി 62 റൺസ് നേടി. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയില്ല. നിലവിൽ ടീമിന് ആവശ്യം ഒരു മികച്ച പാർട്ണർഷിപ്പാണ്. അതിലൂടെ ടീം വിജയിക്കാനാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ