IPL 2025: അവനെ മാത്രം ആരും ഒരിക്കലും അഭിനന്ദിക്കില്ല, ഇന്നലെ കളി ജയിപ്പിച്ചത് അശുതോഷും വിപ്രജും അല്ല അത് ആ താരമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

ഐപിഎല്ലിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗ സൂപ്പ‍ർ ജയന്റസിനെ ഒരു വിക്കറ്റിന് തക‍ർത്താണ് ഡൽഹി തക‍ർപ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശർമ്മയാണ് ഡൽഹി ഒരിക്കലും വിചാരിക്കാത്ത ജയം സമ്മാനിച്ചത്. 210 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി തുടക്കത്തിലെ പതർച്ചക്ക് ശേഷം തോൽവി മണത്തതാണ്. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച അശുതോഷ് ശർമ്മയും വിപ്രജ് നിഗവും അടക്കമുള്ള യുവതാരങ്ങൾ ഡൽഹിക്ക് ജയം സമ്മാനിക്കുക ആയിരുന്നു.

ഡൽഹിയുടെ തകർപ്പൻ ജയത്തിന് പിന്നാലെ എല്ലാ കോണിൽ നിന്നും അശുതോഷിനും വിപ്രജിനും അഭിനന്ദനം കിട്ടുമ്പോൾ നാല് ഓവറിൽ നിന്ന് 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവിന്റെ പ്രകടനമാണ് തങ്ങൾക്ക് ജയം സമ്മാനിച്ചതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്തിനെയും ആയുഷ് ബദോണിയെയും പുറത്താക്കി കളിയിൽ ഡൽഹിയെ തിരിച്ചുകൊണ്ടുവന്നത് കുൽദീപിന്റെ സ്പെൽ ആണ്.

“കുൽദീപ് യാദവ് ആയിരുന്നു അവസാനം വ്യത്യാസം വരുത്തിയത്. 400 ൽ കൂടുതൽ റൺസ് നേടിയ ഒരു മത്സരത്തിൽ അദ്ദേഹം 15 ഡോട്ട് ബോളുകൾ എറിഞ്ഞു. ഏറ്റവും എക്കണോമിക്കായി കളിച്ച ബൗളറായിരുന്നു കുൽദീപ്, രണ്ട് വിക്കറ്റുകളും വീഴ്ത്തി. അദ്ദേഹം പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ അദ്ദേഹത്തെ പൂർണതയിലേക്ക് കൊണ്ടുവന്നതായി എനിക്ക് തോന്നുന്നു. ഐപിഎല്ലിലേക്ക് അദ്ദേഹം എത്തിയത് കുറച്ച് ഫോമോടെയാണ്,” മുഹമ്മദ് കൈഫ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

കൈഫിന്റെ പ്രസ്താവനയോട് ആകാശ് ചോപ്ര യോജിച്ചു. “ഐ‌പി‌എല്ലിൽ ഒരു ബൗളർ തന്റെ 4 ഓവറിൽ നിന്ന് 20 റൺസ് മാത്രം വിട്ടുകൊടുത്തതായി ചിന്തിക്കാൻ പറ്റുമോ. അദ്ദേഹം റൺസ് നൽകിയില്ല, ലഖ്‌നൗ വലിയൊരു സ്‌കോർ നേടുന്നതിൽ നിന്ന് ഡിസിയെ തടയാൻ സഹായിച്ചു,” അദ്ദേഹം പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ