ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് യോഗ്യത നേടാനുള്ള സാധ്യതാ ശതമാനം വളരെ കുറവാണ്. എന്നാൽ ഫൈനലിൽ എത്തിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ചാമ്പ്യൻഷിപ്പിൽ കിരീടം ഉയർത്താൻ കഴിയുമെന്ന വലിയ ആത്മവിശ്വാസം ഡ്രസിങ് റൂമിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ശനിയാഴ്ച്ച (ജൂൺ 6) നടക്കാനിരിക്കുന്ന അഫ്ഗാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗംഭീറിന്റെ പ്രതികരണം.
‘ഞാന്‍ വലിയ ശുഭപ്രതീക്ഷയിലാണ് ഉള്ളത്. ഫൈനലിലേക്ക് കടക്കാന്‍ നേരിയ സാധ്യതയെങ്കിലും ഉള്ളതുവരെ ഞങ്ങള്‍ പ്രതീക്ഷ കൈവിടില്ല. ടീമിലെ താരങ്ങളുടെ കഴിവ് എന്തെന്ന് ഞങ്ങള്‍ക്ക് നന്നായി തന്നെ അറിയാം. നമുക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് വിചാരിക്കേണ്ട കാര്യവുമില്ല. എനിക്ക് മാത്രമല്ല, ഡ്രെസ്സിങ് റൂമിലെ ഓരോരുത്തര്‍ക്കും നേടാനാകും എന്ന തന്നെയാണ് വിശ്വാസം’
‘ഒന്നോ രണ്ടോ പരമ്പരകളില്‍ നമുക്ക് പിഴവ് പറ്റിയിട്ടുണ്ടാകാം, എന്നാല്‍ ഈ ടീമിന്റെ പ്രതിഭയും വിജയിക്കാനുള്ള ആഗ്രഹവവും ചെറുതല്ല’, ഗൗതം ഗംഭീര്‍ വ്യക്തമായാക്കി. അതേസമയം, നിലവിൽ ടീമിന്റെ സ്ഥിരത നിലനിർത്താൻ അഫ്ഗാനിസ്ഥാനെതിരെ നിറയെ തന്നെ ഇറക്കുമെന്നും ഗംഭീർ പറഞ്ഞുവച്ചു.