ആരും ദേഷ്യപ്പെട്ടിട്ട് കാര്യമില്ല, ആ താരത്തെ ടീമിൽ എടുത്തത് നന്നായി, അവനെക്കാൾ മികച്ച ഓൾറൗണ്ടർ ഇന്ന് ഈ രാജ്യത്തില്ല: ഇർഫാൻ പത്താൻ

ന്യുസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. സൗത്ത് ആഫ്രിക്കയ്ക്കതിരെ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്‌ക്ക്വാദിനെ ഒഴിവാക്കി പകരം ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്‌ഡിയെ ടീമിൽ ഉൾപെടുത്തിയതിൽ വൻ ആരാധകരോഷമാണ് ഉയർന്ന് വരുന്നിരുന്നത്. എന്നാൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ.

” അവനെപ്പോലെ 130 കിലോ മീറ്റർ വേഗത്തിൽ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിയുന്ന അധികം ഓൾ റൗണ്ടർമാരൊന്നും നമ്മുടെ രാജ്യത്തില്ല. കരിയറിൻറെ തുടക്കത്തിൽ രണ്ടോ മൂന്നോ വർഷം അവന് തുടർച്ചയായി അവസരങ്ങൾ നൽകിയതുകൊണ്ടാണ് ഹാർദിക്ക് പാണ്ഡ്യ ഇന്ന് കാണുന്ന പാണ്ഡ്യയായത്.. അതുകൊണ്ട് തന്നെ സെലക്ടർമാരും ആരാധകരും പാണ്ഡ്യയുടെ കാര്യത്തിലെന്നപോലെ നിതീഷിൻറെ കാര്യത്തിലും കുറച്ചുകൂടി ക്ഷമ കാണിക്കണം”

“നമ്മൾ ക്ഷമ കാണിച്ചില്ലെങ്കിൽ അവൻറെ യഥാർത്ഥ പ്രതിഭ പുറത്തെടുക്കാനുള്ള അവസരമായിരിക്കും നഷ്ടമാകുന്നത്. ലഭിച്ച അവസരങ്ങളിലൊന്നും അവൻ ഇതുവരെ അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുത്തിട്ടില്ലായിരിക്കാം. മെൽബണിൽ നേടിയ ടെസ്റ്റ് സെഞ്ച്വറി മാത്രമാണ് അവൻ ഇതുവരെ കളിച്ച മികച്ച ഇന്നിങ്‌സ്. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ കിട്ടിയ അവസരങ്ങളിലൊന്നും അവന് മികവ് കാട്ടാനായിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ നിതീഷിന്റെ മികവുള്ള അധികം കളിക്കാരൊന്നും നമുക്ക് ഇല്ലാത്തതിനാൽ അവന്റെ കാര്യത്തിൽ കുറച്ചുകൂടി ക്ഷമ കാണിക്കാൻ നമ്മളെല്ലാവരും തയാറാവണം” പത്താൻ പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ