വിവാദം വേണ്ട, പിച്ചില്‍ ബൗണ്‍സും ടേണും തുടങ്ങി ; താന്‍ കൂടി പറഞ്ഞിട്ടാണ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതെന്ന് ജഡേജ

രവീന്ദ്ര ജഡേജയ്ക്ക് ഇരട്ടശതകം അടിക്കാന്‍ കഴിയുമായിരുന്ന മത്സരത്തില്‍ അപ്രതീക്ഷിതമായി ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത് ഉയര്‍ത്തി വി്ട്ടത് വന്‍ വിവാദമായിരുന്നു. കരിയറിലെ ഒരു നാഴിക്കക്കല്ലാകുമായിരുന്ന ഘട്ടത്തില്‍ ജഡേജയ്ക്ക് ഇരട്ട ശതകം നിഷേധിക്കപ്പെട്ടതായിട്ടാണ് ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍ താന്‍ കൂടി പറഞ്ഞിട്ടായിരുന്നു ഇന്ത്യന്‍ നായകന്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതെന്ന്് വ്യക്തമാക്കി രവീന്ദ്ര ജഡേജ.

തന്റെ നേട്ടത്തേക്കാള്‍ ടീമിന്റെ നേട്ടത്തിന് പ്രാധാന്യം കൊടുത്ത രവീന്ദ്ര ജഡേജയുടെ തീരുമാനം വന്‍ കയ്യടി ഏറ്റുവാങ്ങുകയാണ്. പിച്ചില്‍ ബൗണ്‍സും ടേണുമെല്ലാം കിട്ടി തുടങ്ങുന്നത് മുതലാക്കാന്‍ താരം തന്നെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ സന്ദേശം നല്‍കുകയായിരുന്നു. ജഡേജ 175 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യ എട്ടിന് 574 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. പിന്നാലെ ഇന്ത്യ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സിലെ നാലു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഞാനും അവരോട് പറഞ്ഞിരുന്നു ബൗണ്‍സ് ടേണും കിട്ടിത്തുടങ്ങി പന്തെറിയാന്‍ തുടങ്ങേണ്ട സമയമായി. അവരെ ബാറ്റിംഗിന് ഇറക്കേണ്ട നേരമായെന്ന് സന്ദേശം ഞാന്‍ അയച്ചിരുന്നു. ശ്രീലങ്ക രണ്ടര ദിവസം ഫീല്‍ഡ് ചെയ്ത് തളര്‍ന്നിരിക്കുക കൂടിയായ സാഹചര്യത്തില്‍ പരമാവധി അവസരം മുതലെടുക്കാന്‍ ഉദ്ദേശിച്ച് താന്‍ കൂടി പറഞ്ഞത് അനുസരിച്ചായിരുന്നു ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം വന്നതെന്നാണ് ജഡേജ പറഞ്ഞത്.

Latest Stories

അവധിക്കാലത്ത് അവഗണന: കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി എഎ റഹിം എംപി

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ