'അവനേ പോലൊരു ബോളറെ ഒരു കോച്ചിനും സൃഷ്ടിക്കാനാവില്ല'; തുറന്നു സമ്മതിച്ച് ഇന്ത്യന്‍ ബോളിംഗ് പരിശീലകന്‍

അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ച് ഫൈനലിലെത്താന്‍ ടീം ഇന്ത്യ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ഫൈനല്‍ ഏറ്റുമുട്ടലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഹൃദയഭേദകമായ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മുഹമ്മദ് ഷമി തുടങ്ങിയ കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങള്‍ ആഗോള പ്രശംസ നേടി.

ആദ്യ നാല് മത്സരങ്ങള്‍ നഷ്ടമായ ഷമി ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തി മികച്ച വിക്കറ്റ് വേട്ടക്കാരനായി. കുത്തനെയുള്ള സീം പൊസിഷനില്‍ തുടര്‍ച്ചയായി പന്തെറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഷമിയുടെ ഈ ബോളിംഗ് വൈഭവത്തെ ഇന്ത്യയുടെ ബോളിംഗ് കോച്ച് പരാസ് മാംബ്രെ പ്രശംസിച്ചു.

ഷമിയെ പോലൊരു ബോളറെ സൃഷ്ടിക്കാന്‍ പരിശീലകര്‍ക്ക് കഴിയുമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അത് കള്ളമാകും. ലോകത്തേതെങ്കിലും ബോളര്‍ക്ക് ശരിയായ സീമില്‍ പന്തെറിയാനായാല്‍ അവര്‍ക്കും ഷമിയാകും.

തുടര്‍ച്ചയായി സീമില്‍ പന്തെറിയുന്നതും കൈത്തണ്ട മികച്ച പൊസിഷനില്‍ ചലിപ്പിക്കുന്നതും അപൂര്‍വ നൈപുണ്യമാണ്. പല ബൗളര്‍മാരും സീമില്‍ എറിഞ്ഞാലും പിച്ച് ചെയ്ത ശേഷം പന്ത് നേരെയാകുന്നത് കാണും. ഇവിടെയാണ് ഷമി മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാകുന്നത്- പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ മാംബ്രെ പറഞ്ഞു.

Latest Stories

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത