കോഹ്‌ലിക്ക് എതിരെ ഇന്നലെ നിതീഷ് റാണാ ഒരുക്കിയത് ശരിക്കുമൊരു മരണക്കെണി ആയിരുന്നു, കൊൽക്കത്ത സ്പിന്നറുമാരെ അവയുടെ മടയിൽ നേരിടാൻ ഏത് കൊമ്പനും ഇനി ഭയക്കും

Shemin Abdulmajeed

സീസൺ തുടങ്ങുന്നതിന് മുന്നേ ക്യാപ്റ്റനും ബാറ്റിങ് നെടുംതൂണുമായ ശ്രേയസ്സ് അയ്യരെ നഷ്ടമാകുന്നു. ആർക്ക് ക്യാപ്റ്റൻസി കൊടുക്കണമെന്നുള്ള കൺഫ്യൂഷൻ . മൊത്തത്തിൽ തീരെ ബാലൻസില്ലാതെ ടൂർണ്ണമെന്റിന്റെ അവസാന സ്ഥാനക്കാരിൽ സീസൺ അവസാനിപ്പിക്കേണ്ടി വരുമെന്ന തോന്നലാണ് ആദ്യ മൽസരത്തിൽ കൊൽക്കത്തയിൽ നിന്നും ലഭിച്ചത്.

രണ്ടാം മൽസരത്തിലേക്ക് വരുമ്പോൾ നിതീഷ് റാണയെന്ന ക്യാപ്റ്റന്റെ ഒരു മികവ് ഫീൽഡിൽ കാണാൻ സാധിക്കുന്നുണ്ട്. മിഡോണും മിഡ് വിക്കറ്റും ഒഴിച്ചിട്ട് നരേയ്നെതിരെ എക്രോസ് കളിപ്പിക്കാൻ കോഹ്ലിയെ പ്രേരിപ്പിക്കുന്നു , കൃത്യമായി ആ ട്രാപ്പിൽ വീണ് കോഹ്ലി പുറത്താവുന്നതോടെ RCB യെ തുടക്കത്തിലേ പാനിക് മോഡിലേക്ക് തള്ളിവിടാൻ കൊൽക്കത്തയ്ക്ക് കഴിയുന്നു.

നരെയ്നും ചക്രവർത്തിയും വാഴുന്ന കൊൽക്കത്തയുടെ ഫേമസ് മിസ്റ്ററി സ്പിന്നിങ് നിരയിലേക്ക് സുയാഷ് വർമ്മയും കൂടിയെത്തുന്നതോടെ മിഡിൽ ഓഡറിൽ കൊൽക്കത്തയ്ക്ക് എതിരെ മികച്ച സ്ട്രൈക് റേറ്റിൽ കളിക്കുകാന്നുള്ളത് എതിർടീമുകൾക്ക് ഒരു പ്രശ്നം തന്നെയാകും.

റസ്സലിനും റാണക്കും അയ്യർക്കും ഒന്നും ഒരു ഇംപാക്ടും ഉണ്ടാക്കാനാവാത്ത മൽസരത്തിൽ 204 റൺസ് നേടാൻ കഴിഞ്ഞത് കൊൽക്കത്തയുടെ ഇനിയുള്ള കളികൾക്ക് ഒരു ഊർജം പകരും. ഐ.പി.എലിൽ ഇതേ വരെ തന്റെ ബാറ്റിങ് ടാലന്റ് പൂർണ്ണമായി പ്രദർശിപ്പിക്കാത്ത ഷാർദ്ദുൽ ഇന്ന് അരങ്ങ് വാണപ്പോൾ ബാംഗ്ലൂർ ബൗളർമാർക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. ഒരു വിധം എല്ലാ അറ്റാക്കിങ് ഷോട്ടുകളും കളിക്കാൻ കഴിയുന്ന ഷാർദ്ദുൽ എന്ന ഓൾ റൗണ്ടർ ഏത് ടീമിനും ഒരു അസ്സെറ്റ് തന്നെയാണ്.

കടപ്പാട്; മലയാളി ക്രിക്കറ്റ് സോൺ

Latest Stories

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ഭാഗ്യാന്വേഷികള്‍ ബോചെ ടീക്കൊപ്പം; ഖജനാവിന് പ്രതിദിനം കോടികളുടെ നഷ്ടം; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ

'പുഴു' സിനിമയുടെ സംവിധായികയും എഴുത്തുകാരനും മറുപടി പറയണം; മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടികെട്ടേണ്ട; പിന്തുണച്ച് ബിജെപി

പഴയത് പോലെ ചിരിക്കും കളിക്കും സമയമില്ല, ടീം അംഗങ്ങൾക്ക് അപായ സൂചന നൽകി സഞ്ജു സാംസൺ; നൽകിയിരിക്കുന്നത് കർശന നിർദേശങ്ങൾ

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍