നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്

കഴിഞ്ഞ ദിവസം ലണ്ടനിലെ നൈറ്റ്‌ ക്ലബിലുണ്ടായ അടിപിടി വിവാദത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണം ശക്തമാക്കിയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ് രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത്. തന്‍റെ നീണ്ട 15 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനാണ് താരം ഒരുങ്ങുന്നത് എന്നാണ് വിവരം.

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ബെൻ സ്റ്റോക്സും ഓൾറൗണ്ടർ ഗസ് അറ്റ്കിൻസണും ലണ്ടനിലെ കിങ്സ് റോഡിലുള്ള ‘റെക്സ് റൂംസ്’ നൈറ്റ്‌ക്ലബിൽ വെച്ച് സാരസെൻസ് റഗ്ബി ക്ലബ് താരങ്ങളുമായി ഏറ്റുമുട്ടിയതാണ് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് വഴിവച്ചിരിക്കുന്നത്.

താരത്തിന് നായക പദവിയിൽ നിന്ന് സ്വയം രാജിവെക്കാനുള്ള അവസരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്സിന് നൽകിയിട്ടുണ്ടെന്നാണ് ക്രിക്ഇൻഫോ’ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്വയം രാജിവെക്കുന്ന സാഹചര്യം ഉണ്ടായാൽ സ്റ്റോക്സിന് കളിക്കാരനായി ടെസ്റ്റ് ടീമിൽ തുടരാനാകും. എന്നാൽ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ബോർഡ് സ്റ്റോക്സിനെ നായക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യേണ്ടി വരുമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്സ് വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ബെൻ സ്റ്റോക്സ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ആഷസ് പരമ്പരയ്ക്ക് ശേഷം മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലവുമായുള്ള സ്റ്റോക്സിന്‍റെ ബന്ധത്തിൽ വിള്ളൽ വീണതും വിരമിക്കൽ ചിന്തയ്ക്ക് ആക്കം കൂട്ടുന്നതായാണ് വിവരം. പൂർണ്ണമായി വിരമിക്കലിലേക്ക് താരം നീങ്ങിയില്ലെങ്കിലും, കരിയറിൽ നിന്ന് ഒരു താൽക്കാലിക ഇടവേള എടുക്കുന്നതിനെക്കുറിച്ചും സ്റ്റോക്സ് ചിന്തിക്കുന്നുണ്ട്.

Latest Stories

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം