IPL 2025: ആറ് മത്സരങ്ങളില്‍ നാല് ഡക്ക്, ആരാധകര്‍ എഴുതിതളളിയ നാളുകള്‍, വീണിടത്ത് നിന്നും തിരിച്ചുവന്ന് ടീമിന്റെ നെടുംതൂണായി, എല്‍എസ്ജി താരത്തിന്റെത് ഇത് ഒന്നൊന്നര കംബാക്ക്‌

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിക്കോളാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ മികവിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 36 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 87 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്. മിച്ചല്‍ മാര്‍ഷ് തുടങ്ങിവച്ച മിന്നല്‍ ബാറ്റിങ് പിന്നാലെ ഇറങ്ങിയ പുരാന്‍ ഏറ്റെടുക്കുകയായിരുന്നു. 20 ഓവറില്‍ 238 റണ്‍സാണ് ലഖ്‌നൗ നേടിയത്. എല്‍എസ്ജിക്കായി ഈ സീസണില്‍ മിന്നും ഫോമിലാണ് പുരാന്‍. എറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്നിലാണ് ഇത്തവണ താരം. 280 റണ്‍സിലധികമാണ് പുരാന്‍ എല്‍എസ്ജിക്കായി ഇതുവരെ നേടിയത്.

ഐപിഎല്ലില്‍ ഇത്തവണ കത്തിക്കയറുന്ന സമയത്ത് പുരാന്റെ ഒരു പഴയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. 2021 ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനായിട്ടാണ് പുരാന്‍ കളിച്ചത്. അന്ന് കളിച്ച ആറ് മത്സരങ്ങളില്‍ നാല് തവണയാണ് പൂജ്യത്തിന് താരം പുറത്തായത്. അന്ന് തന്റെ മോശം ഫോമില്‍ കടുത്ത നിരാശ അനുഭവിച്ചിരുന്നു താരം. താന്‍ ഒരുനാള്‍ തിരിച്ചുവരുമെന്ന് അന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് 2022ലാണ് എല്‍എസ്ജി ടീം പുരാനെ ടീമിലെടുക്കുന്നത്. തുടര്‍ന്ന് അങ്ങോട്ട് താരത്തിന്റെ നാളുകളായിരുന്നു. എല്ലാ സീസണുകളിലും ലഖ്‌നൗവിനായി പുരാന്‍ കത്തിക്കയറുന്ന കാഴ്ച. നിര്‍ണായക മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ടീമിന്റെ രക്ഷകനായി താരം. ഇന്നും അത് തന്നെയാണ് നിക്കോളാസ് പുരാന്‍ ആവര്‍ത്തിച്ചത്.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു