അയര്‍ലന്‍ഡ് വിജയലക്ഷ്യം കുറിച്ചു, അട്ടിമറികളുടെ മാതാവിനെ കാത്ത് ലോകം

ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ തന്നെ കന്നിജയം നേടാന്‍ അയര്‍ലന്‍ഡിന് സുവര്‍ണാവസരം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 303 റണ്‍സിന് അവസാനിച്ചതോടെ 182 റണ്‍സിന്റെ വിജയലക്ഷ്യമാണ് അയര്‍ലന്‍ഡിന് താണ്ടാനുളളത്.

തലേന്നത്തെ സ്‌കോറില്‍ നിന്ന് ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാനാകാതെയാണ് ഇംഗ്ലണ്ട് പ്രതിരോധം അവസാനിപ്പിച്ചത്. തോംപ്സന്റെ പന്തില്‍ സ്‌റ്റോണ്‍ റണ്ണൊന്നും എടുക്കാതെ പുറത്തായി. സ്റ്റുവര്‍ട്ട് ബ്രോഡ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ജയിക്കാനുളള അവസരമാണ് ഒരുങ്ങുന്നത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 85-നെതിരെ അയര്‍ലന്‍ഡ് 207-ന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിംഗ്സില്‍ 122 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ നേടിയത്.

മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍ക് അഡൈറും , സ്റ്റുവര്‍ട്ട് തോംപ്സണും രണ്ട് വിക്കറ്റ് നേടിയ ബോയ്ഡ് റാങ്കിന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത്. ഇന്നലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജാക്ക് ലീഷാണ് (92) ഇംഗ്ലണ്ടിന്റെ ടോപ് സകോറര്‍. ആദ്യ ടെസ്റ്റ് കളിക്കുന്ന ജേസണ്‍ റോയ് 72 റണ്‍സെടുത്തു.

റോറി ബേണ്‍സ് (6), ജോ ഡെന്‍ലി (10), ജോ റൂട്ട് (31), ജോണി ബെയര്‍സ്റ്റോ (0), മൊയീന്‍ അലി (9), ക്രിസ് വോക്സ് (13), സാം കുറാന്‍ (37) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ബ്രോഡ്, സ്റ്റോണ്‍, കുറാന്‍ എന്നിവരാണ് അയര്‍ലന്‍ഡിനെ 207ല്‍ ഒതുക്കിയത്.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്