'ഉണരാന്‍ ഭയക്കുന്ന വാര്‍ത്ത, തകര്‍ന്നു പോകുന്നു'; വിറങ്ങലിച്ച് ക്രിക്കറ്റ് ലോകം

ഓസീസ് മുന്‍ താരം ആന്‍ഡ്രൂ സൈണ്ട്‌സിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ച് ക്രിക്കറ്റ് ലോകം. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചുണ്ടായ കാറപകടത്തിലാണ് താരം മരണപ്പെട്ടത്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ താരത്തിന് അനുശോചന പ്രവാഹമാണ്.

ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു സഹതാരം ആദം ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ കുറിച്ചത്. ‘നിങ്ങള്‍ക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്‌നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്’ അദ്ദേഹം കുറിച്ചു.

‘ഉണരാന്‍ ഭയമുണ്ടാക്കുന്ന വാര്‍ത്തകള്‍. തകര്‍ന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ‘ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ’ മൈക്കല്‍ ബെവന്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തിന് ചുറ്റും രസകരമായ ഒരു വലയം തീര്‍ത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്‌സ് കുടുംബത്തോടൊപ്പമാണ്’ ന്യൂസിലാന്‍ഡ് മുന്‍ താരം സ്റ്റീഫന്‍ ഫ്‌ലമിംഗ ട്വീറ്റ് ചെയ്തു. ‘ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇന്‍ പീസ് സുഹൃത്തേ. തീര്‍ത്തും വലിയ ദുരന്ത വാര്‍ത്ത’ വിവിഎസ് ലക്ഷ്മണ്‍ അനുശോചിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ