പുതിയ സെക്രട്ടറി ചുമതലയേറ്റു, ആദ്യ പണി ഇന്ത്യയുടെ നെഞ്ചത്ത്; ടീമിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) സെക്രട്ടറിയായി അസം മുന്‍ ക്രിക്കറ്റ് താരം ദേവജിത് സൈകിയ ഏകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ജയ് ഷാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെ ഒഴിഞ്ഞുകിടന്ന സ്ഥാനമാണ് സൈകിയ ഏറ്റെടുത്തത്.

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യുമ്പോള്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക എന്നതായിരുന്നു സെക്രട്ടറി എന്ന നിലയില്‍ സൈകിയയുടെ ആദ്യ ദൗത്യം. ഇന്ത്യൻ ടീമിലെ നിലവിലെ അവസ്ഥയെ കുറിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഏകകണ്‌ഠേന സംസാരിച്ചു.

ദേവജിത് സൈകിയ ഏകകണ്‌ഠേന പറയുന്നത് ഇങ്ങനെ:

‘ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നില്ല. ഓസ്ട്രേലിയയ്ക്കും ന്യൂസിലാന്‍ഡിനുമെതിരായ അവസാനത്തെ രണ്ട് പരമ്പരകളും ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇത് വലിയ വെല്ലുവിളിയാണ്. ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ ടെസ്റ്റ് പരമ്പരയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പോരായ്മകള്‍ എന്തുതന്നെയാണെങ്കിലും അവയെ മറികടക്കേണ്ടതുണ്ട്”

ദേവജിത് സൈകിയ ഏകകണ്‌ഠേന തുടർന്നു:

” എല്ലാ വിദഗ്ധരുടെ അഭിപ്രായവും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഈ ചര്‍ച്ചകളില്‍ നിന്ന് വളരെ മികച്ച ഫലം തന്നെയാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ മുന്നിലുള്ള അടിയന്തര വെല്ലുവിളി ഇംഗ്ലണ്ട് പരമ്പരയും അതിനു ശേഷം ചാമ്പ്യന്‍സ് ട്രോഫിയുമാണ്. ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഞാന്‍ മുന്നോട്ട് കൊണ്ടുപോകും” ദേവജിത് സൈകിയ ഏകകണ്‌ഠേന പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”