നെഹ്‌റ കോഹ്ലിയുടെ ടീമിന്റെ പരിശീലകനാകുന്നു

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഇടംകയ്യന്‍ പേസ് ബോളര്‍ ആശിഷ് നെഹ്‌റ പുതിയ വേഷത്തില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മെന്റര്‍ വേഷത്തില്‍ നെഹ്‌റയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സും നെഹ്‌റയെ സമീപിച്ചതായി വാര്‍ത്തകളുണ്ട്. എന്നാല്‍, വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം നെഹ്‌റ ചേര്‍ന്നേക്കുമെന്നാണ് സൂചന.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കമന്റേറ്ററുടെ വേഷത്തില്‍ നെഹ്‌റ എത്തിയിരുന്നു.

മുപ്പത്തിയെട്ടുകാരനായ നെഹ്‌റ ന്യൂസീലന്‍ഡുമായി ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടന്ന ട്വന്റി20 മല്‍സരത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ 19 വര്‍ഷത്തോളം നിറഞ്ഞ് നിന്ന നെഹറ ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിന്റെ താരമായിരുന്നു.

നെഹ്‌റയുടെ പുതിയ വേഷം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍