'ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ കൂടെ വരൂ'; വെല്ലുവിളിയുമായി സെെനി

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ പേസര്‍ നവ്ദീപ് സെെനിയുടെ പോസ്റ്റ്. തന്റെ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലിരുന്നുള്ള താരത്തിന്‍റെ കിടിലന്‍ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

“ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ ഒപ്പം ബൈക്കില്‍ വരൂ”, എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചത്. ബൈക്കില്‍ ഷര്‍ട്ട് ധരിക്കാതെയാണ് സെെനി ഇരിക്കുന്നത്. ബൈക്കിന്റെ ആക്‌സിലേറ്റര്‍ കൂട്ടി ചുറ്റും പൊടി പറത്തുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സെെനി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഒപ്പം ധാരാളം റീട്വീറ്റും ലൈക്കുകളും.

ഐ.പി.എല്‍ 14-ാം സീസണില്‍ ഒരൊറ്റ മത്സരം മാത്രമാണ് സെെനി കളിച്ചത്. രണ്ട് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വഴങ്ങിയ താരം വിക്കറ്റൊന്നും വീഴ്ത്തിയില്ല. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് സെെനി ആറു വിക്കറ്റെടുത്തിരുന്നു.

Latest Stories

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം