INDIAN CRICKET: ഇന്ത്യന്‍ ടീമിന്റെ കളിരീതി മുഴുവന്‍ മാറ്റിയത് അവനാണ്, എന്തൊരു താരമാണ് അദ്ദേഹം, ആ താരത്തിനേക്കാള്‍ മികച്ചതായി ആരുമില്ല, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കലിന് പിന്നാലെ വിരാട് കോഹ്ലിയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യന്‍ ടീമിന് ഉണ്ടായിരുന്ന കളി രീതി മുഴുവനായി മാറ്റിയത് കോഹ്ലിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിരാടിന് പകരം ഇനി ആരാണോ അദ്ദേഹത്തിന്റെ പൊസിഷനില്‍ കളിക്കുന്നത് സൂപ്പര്‍താരത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രമിക്കണമെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. മേയ് 12നായിരുന്നു കോഹ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം നടന്നത്.

‘ടീമിന് ക്രിക്കറ്റിനോടുള്ള അഭിനിവേശം എന്താണെന്ന് അവരുടെ ക്യാപ്റ്റന്‍ കാണിച്ചുകൊടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, ഇതിന് ഇന്ത്യയില്‍ കോഹ്ലിയേക്കാള്‍ മികച്ചതായി മറ്റാരും ഇല്ല. അദ്ദേഹം അവിശ്വസനീയമായ ഒരു കളിക്കാരനായിരുന്നു. ക്രിക്കറ്റിലെ ഇതിഹാസങ്ങളെ സംബന്ധിച്ചിടത്തോളം, മാധ്യമക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ എല്ലായ്‌പ്പോഴും ആ ആ ഒരു പൊസിഷനിലാണ്.

ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമായി മാറ്റിയത് അദ്ദേഹമാണ്, ഏകദേശം 42 മാസത്തോളം ഒന്നാം റാങ്കില്‍ ഇന്ത്യ തുടര്‍ന്നു. ടീമിന്റെ ക്രിക്കറ്റ് കളിക്കുന്ന രീതി അദ്ദേഹം പൂര്‍ണ്ണമായും മാറ്റിമറിച്ചു. കോഹ്ലിയുടെ എല്ലാ കാര്യങ്ങളും വിജയത്തെക്കുറിച്ചാണ്. റണ്‍ ചേസുകളില്‍ അദ്ദേഹം ഇത്ര മികച്ചവനാണെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണ്? അദ്ദേഹത്തിന് കളിക്കളത്തില്‍ ഇറങ്ങാനും നൂറു ശതമാനം പ്രകടനം കാഴ്ചവയ്ക്കാതിരിക്കാനും കഴിയില്ല, നാസര്‍ ഹുസൈന്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ