എന്റെ പൊന്ന് മക്കളെ പ്രായമായി, പഴയത് പോലെ ഫാസ്റ്റ് ബോളിങ്ങിനെ ഒന്നും നേരിടാൻ പറ്റില്ല; തുറന്നടിച്ച് ഇന്ത്യൻ ഇതിഹാസം

മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് 2015 ഒക്ടോബറിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് ആണ് വിരമിക്കൽ പ്രഖ്യാപിച്ചത്. നജാഫ്ഗഢിലെ നവാബ് എന്നറിയപ്പെടുന്ന സെവാഗിന് മത്സരത്തിൻ്റെ ആദ്യ പന്ത് മുതൽ തന്നെ ബൗളർമാരെ തകർത്തെറിഞ്ഞ് അവരെ നശിപ്പിക്കുന്ന രീതിയിൽ ഉള്ള ബാറ്റിംഗ് നടത്തുന്ന രീതി ഉണ്ടായിരുന്നു. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു, ടൂർണമെൻ്റിലെ മിക്ക മത്സരങ്ങളിലും മത്സരത്തിലെ ആദ്യ പന്ത് ബൗണ്ടറി അടിച്ച് ഇന്ത്യക്ക് ആഗ്രഹിച്ച രീതിയിൽ ഉള്ള തുടക്കമാണ് നൽകിയത്.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഡിപി വേൾഡ് ഇൻ്റർനാഷണൽ ലീഗ് ടി 20 (ഐഎൽടി 20) 2025 ൻ്റെ സ്റ്റാർ-സ്റ്റഡ്ഡ് കമൻ്ററി പാനലിൽ അംഗമായ സെവാഗ്, തൻ്റെ സജീവമായ കളി ദിവസങ്ങളിൽ ബോളർമാർക്ക് ഭീഷണി ആയിരുന്ന താരമായ സെവാഗ് നിലവിലെ തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

“ഏതെങ്കിലും ഇന്ത്യൻ കളിക്കാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നോ ഐപിഎല്ലിൽ നിന്നോ വിരമിച്ചിട്ടുണ്ടെങ്കിൽ, അവർ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ടൂർണമെൻ്റ് അവർക്ക് ഒരു മികച്ച വേദിയാണ്. ദിനേശ് കാർത്തിക് SA20 യിൽ പോയി അദ്ദേഹം അവിടെ പങ്കെടുത്തു. അതിനാൽ, ചില ഇന്ത്യൻ താരങ്ങൾ DP World ILT20 ലും പങ്കെടുക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. യുവരാജ് സിംഗ് ഈ ടൂർണമെൻ്റിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോൾ ഫാസ്റ്റ് ബോളിങ്ങിൽ പഴയത് പോലെ കളിക്കാൻ പറ്റില്ല. അതിനാൽ തന്നെ ഞാൻ ഈ ടൂർണമെന്റിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ല ” സെവാഗ് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ലീഗുകൾ താരത്യമപ്പെടുത്താൻ പറ്റില്ല എന്നും ഓരോ ലീഗിനും അതിന്റെതായ ഗുണങ്ങൾ ഉണ്ടെന്നും സെവാഗ് ഓർമിപ്പിച്ചു.

Latest Stories

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം