മോനെ ഗില്ലേ, നിന്റെ സ്ഥാനത്തിന് ഭീഷണിയായി ഒരു മലയാളി ചെക്കനുണ്ട്, നിന്നെക്കാൾ കേമനാണ് അവൻ: ആകാശ് ചോപ്ര

ഓസ്‌ട്രേലിക്കെതിരെ നടക്കുന്ന ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ലിമിറ്റഡ് ഓവർ പരമ്പര നേടുകയെന്നത് അഭിമാനത്തിന്റെ പ്രശ്നമാണ്. ഇപ്പോഴിതാ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. താരത്തെ ഓപണിംഗിൽ ഇറക്കുമോ അതോ മിഡിൽ ഓർഡറിൽ ഇറക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

ഓസീസിനെതിരായ പരമ്പരയില്‍ ​ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ‌ ​ഗില്ലിന് സഞ്ജു സാംസണ്‍ സമ്മർദ്ദം ചെലുത്താമെന്ന് പറയുകയാണ് മുൻ താരം ആകാശ് ചോപ്ര. പരമ്പരയ്ക്ക് മുന്നോടിയായി തന്റെ യുട്യൂബ് ചാനലിലാണ് ചോപ്ര സഞ്ജു സാംസണിന്റെ പ്രകടനത്തെയും ടീമിലെ റോളിനെയും കുറിച്ച് വിശകലനം ചെയ്തത്.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

“ശുഭ്മൻ ഗില്ലിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ പ്രധാനപ്പെട്ടതായിരിക്കും. ഏകദിന ക്യാപ്റ്റനായി ഉയർത്തപ്പെട്ടപ്പോൾ റൺസ് നേടിയിരുന്നില്ല എന്നതിനാൽ അദ്ദേഹത്തിന് ഇത് പ്രധാനമാണ്. ഒരു പരമ്പരയിൽ നിരാശപ്പെടുത്തിയത് അത്ര വലിയ കാര്യമൊന്നും അല്ല. അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് യാതൊരു ചോ​ദ്യവും ഇല്ല”

“എന്നാൽ ​ഗില്ലിനെ ശ്വാസംമുട്ടിക്കാൻ കെൽപ്പുള്ള ചിലരുണ്ട്. ടീമിൽ തന്നെ ഒരാൾ ഉണ്ട്. സഞ്ജു സാംസൺ, ഓപ്പണറായി നന്നായി കളിക്കുന്ന താരമാണ് സഞ്ജു. പലപ്പോഴും ടീം സഞ്ജു സാംസണിനോട് അനീതി കാണിക്കുന്നതായി തോന്നുന്നു. അതിനാൽ തന്നെ നിങ്ങൾ സഞ്ജുവിനെ ഓപ്പണറാക്കുന്നില്ലെങ്കിൽ തീർച്ചയായും സമ്മർദ്ദമുണ്ടാകും”

” ജയ്‌സ്വാളും അതുപോലെ ഒരു താരമാണ്. അദ്ദേഹത്തെ പോലെ കഴിവുള്ള താരം ബെഞ്ചിലാണ് ഇരിക്കുന്നത്. അങ്ങനെ ഒരു താരത്തെ കളത്തിൽ ഇറങ്ങിയാൽ നന്നായി കളിക്കും. അതിനാൽ അവനും ഗില്ലിന് സമ്മർദ്ദം സൃഷ്ടിക്കുന്നു” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്