മോനെ കിഷാ, നീ എത്രയും പെട്ടന്ന് മുംബൈയിലേക്ക് തിരിച്ച് പോകണം, നിന്റെ ഭാവിക്ക് അതാ നല്ലത്: മുഹമ്മദ് കൈഫ്

നാളുകൾ ഏറെയായി ഇന്ത്യൻ ടീമിന്റെ വിളി കാത്ത് പുറത്തിരിക്കുന്ന താരമാണ് ബാറ്റർ ഇഷാൻ കിഷൻ. ടി 20 ഫോർമാറ്റിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവും, ഏകദിനത്തിൽ ഇരട്ട സെഞ്ചുറിയും തികച്ച താരമാണ് അദ്ദേഹം. ഈ വർഷത്തെ ഐപിഎലിൽ സൺ റൈസേഴ്സിനായി ഭേദപ്പെട്ട പ്രകടനമേ താരത്തിന് നടത്താൻ സാധിച്ചുള്ളൂ.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ വരാനിരിക്കുന്ന സീസണിൽ ഇഷാൻ കിഷൻ സൺറൈസേഴ്സ് ഹൈദരാബാദ് വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞിരിക്കുകയാണ്.

“ഇഷാൻ കിഷൻ മുംബൈയിൽ‌ ഒരു മികച്ച ബാറ്ററാണ്. മുംബൈയ്ക്ക് വേണ്ടി കളിച്ചാൽ അദ്ദേഹത്തിന് ഓപ്പൺ ചെയ്യാൻ സാധിക്കും. സൺറൈസേഴ്സിൽ മൂന്നാം നമ്പറിലാണ് ഇഷാൻ കളിക്കുന്നത്. അതിൽ വലിയ വ്യത്യാസമുണ്ട്. വൺ‌ഡൗണായി കളിക്കുന്നത് അദ്ദേഹത്തിന് ഒരിക്കലും ഗുണം ചെയ്യില്ല. ഉയർന്ന തുക നൽകി ടീമിലെത്തിച്ചെങ്കിലും ഇഷാന് പറ്റിയ ബാറ്റിങ് സ്ലോട്ട് നൽകാൻ സൺറൈസേഴ്സിന് സാധിച്ചില്ല”

” ഒരു ഡീൽ നടക്കുമെങ്കിൽ മുംബൈയിലേക്ക് തിരികെപോകണമെന്ന് ഇഷാൻ ടീമിനോട് അഭ്യർത്ഥിക്കണം. ഇഷാനെ കിട്ടിയാൽ മുംബൈയ്ക്കും ഉപകാരമാണ്. ഓപ്പൺ ചെയുന്ന ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ കിട്ടിയാൽ ഒരു വിദേശതാരത്തെ കളിപ്പിക്കാനും മുംബൈയ്ക്ക് അവസരം ലഭിക്കും” മുഹമ്മദ് കൈഫ് പറഞ്ഞു.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്