ശ്രീലങ്കന്‍ മുന്‍ താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ച മുരളീധരനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള മുരളീധരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളിംഗ് കോച്ചാണ് മുരളീധരന്‍. 2015 മുതല്‍ മുത്തയ്യ ടീമിനൊപ്പമുണ്ട്. ശനിയാഴ്ച ഹൈദരാബാദിന്റെ കളിക്കിടെ ഡഗ് ഔട്ടില്‍ ഇരിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെ താരം ആശുപ്രതി വിടുമെന്നാണ് വിവരം. ഐ.പി.എല്ലില്‍ ബയോ ബബിള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരാഴ്ചത്തെ ക്വാറന്റൈനിന് ശേഷം മാത്രമേ ഹൈദരബാദ് ടീമിനൊപ്പം മുത്തയ്യക്ക്.
49 കാരനായ താരം ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരന്‍. 800 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്. ഏകദിനത്തില്‍ 534 വിക്കറ്റും മുത്തയ്യ വീഴ്ത്തിയിട്ടുണ്ട്.