ഇന്ത്യക്ക് എതിരേ വില്യംസണേക്കാള്‍ ടെസ്റ്റ് ശരാശരി ബംഗ്ലാദേശ് താരത്തിന്!

ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെക്കാള്‍ ടെസ്റ്റ് ശരാശരി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമിന്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാവില്ലെങ്കിലും കാര്യം നൂറ് ശതമാനം സത്യമാണ്.

ഇന്ത്യക്കെതിരേ ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 51.80 ശരാശരിയാണ് മുഷ്ഫിഖറിന്റെ പേരിലുള്ളത്. എന്നാല്‍ ഇന്ത്യക്കെതിരെ കെയ്ന്‍ വില്യംസണിന്റെ ടെസ്റ്റ് ശരാശരി 36.40ആണ്.

ഇന്ത്യയ്‌ക്കെതിരെ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 518 റണ്‍സ് മുഷ്ഫിഖര്‍ റഹീം നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. 127 ആണ് ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യയ്‌ക്കെതിരെ 20 ഇന്നിംഗ്‌സുകളില്‍ നിന്ന് 728 റണ്‍സ് വില്യംസണ്‍ നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും നാല് അര്‍ദ്ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 131 ആണ് ഉയര്‍ന്ന സ്‌കോര്‍

74 ടെസ്റ്റില്‍ നിന്ന് 36.89 ശരാശരിയില്‍ 4685 റണ്‍സാണ് മുഷ്ഫിഖര്‍ റഹീം നേടിയിട്ടുള്ളത്. ഇതില്‍ ഏഴ് സെഞ്ച്വറിയും 23 അര്‍ദ്ധ സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും.

83 ടെസ്റ്റില്‍ നിന്ന് 54.31 ശരാശരിയില്‍ 7115 റണ്‍സാണ് വില്യംസണ്‍ നേടിയത്. ഇതില്‍ 24 സെഞ്ച്വറിയും 32 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന അഞ്ച് മാസത്തിനിടെ രണ്ട് ഇരട്ട സെഞ്ച്വറി വില്യംസണ്‍ നേടി.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം