IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മുരളി കാര്‍ത്തിക്കിനെതിരെ രൂക്ഷവിമര്‍ശനം. മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ് ക്വാളിഫയര്‍ 2 മത്സരത്തിനിടെയായിരുന്നു പ്രിയാന്‍ഷ് ആര്യയ്‌ക്കെതിരെ കാര്‍ത്തിക്ക് വിവാദ പരാമര്‍ശം നടത്തിയത്. പഞ്ചാബിന്റെ മറുപടി ബാറ്റിങ്ങില്‍ 20 റണ്‍സെടുത്ത് പ്രിയാന്‍ഷ് പുറത്തായപ്പോള്‍ മുരളി കാര്‍ത്തിക്ക് താരത്തെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു.

‘പ്രിയാന്‍ഷിന്റെ വിയോഗം’ എന്നാണ് പഞ്ചാബ് താരം പുറത്തായതിന് പിന്നാലെ മുരളി കാര്‍ത്തിക്ക് പറഞ്ഞത്. മത്സരം ലൈവായി സംപ്രേക്ഷണം ചെയ്യവേ കാര്‍ത്തിക്കില്‍ നിന്നുണ്ടായ ഈ പരാമര്‍ശത്തിന് വലിയ രീതിയിലുളള ആരാധകരോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. പലരും ഇതിനെ വിവേകശൂന്യം എന്നും ഒരു ക്രിക്കറ്റ് പ്രൊഫഷണലില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് കമന്റിട്ടത്.

മുരളി കാര്‍ത്തിക്കിനെതിരെ ഉടന്‍ കര്‍ശന നടപടിയെടുക്കാനാണ് ആരാധകര്‍ ബിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചില ആരാധകര്‍ കാര്‍ത്തിക്കിനെ ഉടന്‍ കമന്ററി പാനലില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ക്വാളിഫയര്‍ 2വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് പഞ്ചാബ് ഫൈനലില്‍ കേറിയത്. 87 റണ്‍സോടെ പുറത്താവാതെ നിന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി