IPL 2024: മുംബൈ ഫൈനൽ കളിക്കാൻ പോകുന്നത് ആ ടീമും ആയിട്ടായിരിക്കും, ഹാർദിക്കും പിള്ളേരും ശക്തമായി തിരിച്ചുവരും: അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ മുംബൈ ഇന്ത്യൻസ് ഒരു യൂണിറ്റായി കളിക്കുന്നില്ല, ഇത് മൈതാനത്ത് വ്യക്തമായി കാണാം. എംഐയുടെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പിഴവ് സംഭവിക്കുന്നത് ഈ രണ്ട് മത്സരങ്ങളിലും കാണാൻ സാധിച്ചു. ഗുജറാത്ത് ടൈറ്റൻസിനും സൺറൈസേഴ്സ് ഹൈദരാബാദിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ജസ്പ്രീത് ബുംറയെ വൈകി പന്തെറിയിപ്പാനുള്ള ആശയം തന്നെ പാളി പോകുന്ന കാഴ്ചയാണ് ആരാധകർ കണ്ടത് . ഹാർദിക് ഫ്രാഞ്ചൈസിക്കായി ബൗളിംഗ് തുറക്കേണ്ട ഗതികേട് ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ പോലും താരം ഇത്തരം തീരുമാനം എടുത്തത് വിവാദങ്ങൾക്ക് കാരണമായി.

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ, പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ പ്രശസ്തനാണ്. തീരുമാനമെടുക്കുന്ന കാര്യത്തിൽ ഇത്തരം മണ്ടത്തരങ്ങൾ ഹാർദിക് തുടർന്നാൽ മുംബൈക്ക് അത് വലിയ രീതിയിൽ പ്രശ്ഹ്നങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

എന്നിരുന്നാലും, മുമ്പ് മുംബൈയെ പ്രതിനിധീകരിച്ച അമ്പാട്ടി റായിഡു, ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം എങ്ങനെ കളിക്കുന്നു എന്നതിൽ പ്രശ്നം ഒന്നും ഇല്ലെന്നും മുംബൈ ഫ്യൂഡലിൽ എത്തുമെന്നും പ്രത്യാശ പങ്കുവെച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

“ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൻ്റെ ഫൈനലിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സുമായി കളിക്കുമെന്നതിനാൽ രണ്ട് തോൽവികൾക്ക് പ്രാധാന്യം നൽകരുത്. ശേഷിക്കുന്ന മത്സരങ്ങളിൽ അവർ തിരിച്ചുവരും. നിലവിലെ തകർച്ചയിൽ നിന്ന് കരകയറാൻ കഴിയുന്ന താരങ്ങൾ മുംബൈയിലുണ്ട്. ഫ്രാഞ്ചൈസി ഒരു കളിക്കാരനെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത് ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“വാങ്കഡെ സ്റ്റേഡിയത്തിൽ കളിക്കാൻ തുടങ്ങിയാൽ അവർ തങ്ങളുടെ മികച്ച പ്രകടനത്തിലേക്ക് മടങ്ങും. സീസണിലെ മോശം പ്രകടനത്തിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് ഒന്നോ രണ്ടോ കളി മതി,” റായുഡു കൂട്ടിച്ചേർത്തു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു