ഒറ്റയൊരുത്തനെയും വെറുതെ വിടരുത്, എല്ലാവന്മാര്‍ക്കും കനത്ത ശിക്ഷ നല്‍കണം, വികാരഭരിതനായി പ്രതികരിച്ച് മുഹമ്മദ് സിറാജ്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചിച്ച് ഹൃദയഭേദകമായ കുറിപ്പുമായി ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. ആയുധധാരികളായി എത്തിയ തീവ്രവാദികളുടെ ആക്രമണത്തില്‍ വിനോദസഞ്ചാരികളായ 26 പേരാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്. ദാരുണ സംഭവം ഇന്ത്യക്കാരില്‍ ഒന്നടങ്കം വലിയ ഞെട്ടലുണ്ടാക്കി. അതേസമയം ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സിറാജിന്റെ പ്രതികരണം. പഹല്‍ഗാമിലെ ഭീകരവും ഞെട്ടിക്കുന്നതുമായ തീവ്രവാദി ആക്രമണത്തെ കുറിച്ച് വായിച്ചു. മതത്തിന്റെ പേരില്‍ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമാക്കി കൊല്ലുന്നത് ശുദ്ധ തിന്മയാണ്, സിറാജ് പറയുന്നു.

ഒരു കാരണത്തിനും ഒരു വിശ്വാസത്തിനും ഒരു പ്രത്യയശാസ്ത്രത്തിനും ഒരിക്കലും ഇത്തരമൊരു ക്രൂരപ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ കഴിയില്ല. എന്തൊരു പോരാട്ടമാണിത്, മനുഷ്യജീവന് ഒരു വിലയും ഇല്ലാത്തിടത്ത്. മരിച്ചവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.

ഈ താങ്ങാനാവാത്ത ദുഖത്തെ അതിജീവിക്കാന്‍ കുടുംബങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ. നിങ്ങളുടെ നഷ്ടത്തില്‍ ഞങ്ങള്‍ വളരെയധികം ഖേദിക്കുന്നു. ഈ ഭ്രാന്ത് ഉടന്‍ അവസാനിക്കുമെന്നും ഈ തീവ്രവാദികളെ കണ്ടെത്തി കരുണയില്ലാതെ ശിക്ഷിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, മുഹമ്മദ് സിറാജ് കുറിച്ചു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്