വൈഭവിന്റെ അടുത്ത ഇരയാകാൻ പോകുന്നത് മുഹമ്മദ് സിറാജ് ആണ്: കെ ശ്രീകാന്ത്

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ 42 റൺസിന്‌ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശിച്ച് രാജസ്ഥാൻ റോയൽസ്. ഇന്ത്യൻ വണ്ടർ കിഡ് എന്ന് വിളിപ്പേരുള്ള വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് രാജസ്ഥാന് വിജയിക്കാൻ സാധിച്ചത്. ആദ്യം ബാറ്റ് ചെയ്യാനായി കളത്തിലെത്തിയ രാജസ്ഥാന്‍ റോയൽസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റൺസ് നേടി. 29 പന്തില്‍ 97 റണ്‍സെടുത്ത വൈഭവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.

ബോളർമാരുടെ പേടി സ്വപ്നം എന്നാണ് ഇപ്പോൾ പല മുൻ താരങ്ങളും വൈഭവിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ വൈഭവിന്റെ അടുത്ത ഇരയാകാൻ പോകുന്നത് ഗുജറാത്ത് താരം മുഹമ്മദ് സിറാജ് ആണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്.

‘രാജസ്ഥാന് ഇനി മുന്നിലുള്ള ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസർ മുഹമ്മദ് സിറാജിനെ ആയിരിക്കും വൈഭവ് ലക്ഷ്യം വെക്കുക. മുൻപ് ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ മുഹമ്മദ് സിറാജ് വൈഭവിന്റെ വിക്കറ്റ് എടുത്ത ശേഷം താരത്തെ ദേഷ്യത്തോടെ നോക്കിയിരുന്നു. ആ രംഗം വൈഭവിന്‍റെ മനസ്സിലുണ്ടാകുമെന്നും, നാളെ സിറാജിന് വൈഭവിൽ നിന്ന് അതിനുള്ള വലിയ പ്രഹരം ഏൽക്കേണ്ടി വരും’, ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.

Latest Stories

'ബോളർമാർ വൈഭവിന്റെ ബാറ്റ് പരിശോധിച്ചിട്ട് വേണം കളിക്കാൻ ഇറങ്ങാൻ': മനോജ് തിവാരി

മഴ കനക്കുന്നു, ജൂണ്‍ 1 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സ്വർഗ്ഗരാജ്യത്തിന്റെ നിഴലിൽ: വിശ്വാസം, ലൈംഗികാതിക്രമം, പണം, സാമ്രാജ്യത്വം

'കർണാടകയിൽ ഡി കെ, ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'; വി ശിവൻകുട്ടി

'സ്റ്റേഷനിൽ വെച്ച് അപമാനിച്ചു, ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; പൊലീസിനും ലക്ഷ്മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ

'മോദിക്കെതിരെ പിണറായി വിജയൻ ഒരക്ഷരം മിണ്ടുന്നില്ല, 10 വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു'; മന്ത്രി എ പി അനിൽകുമാർ

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാല് സംസ്ഥാനങ്ങളില്‍ ബിജെപി തലപ്പത്ത് അഴിച്ചുപണി; കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹി അധ്യക്ഷന്‍, ഹരിയാനയില്‍ അര്‍ച്ചന ഗുപ്ത

റെയ്ഡിന് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച കേസ്; അഞ്ച് സിപിഐഎം പ്രവർത്തകർ റിമാൻഡിൽ

'ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റി'; ഒടുവിൽ സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

വെൽഡിങ് അടർന്നു, തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്