ചാമ്പ്യന്‍സ് ട്രോഫി 2025: തിരിച്ചുവരവ് മാസ് ആക്കി ഷമി, ഐസിസി ടൂര്‍ണമെന്‍റുകളില്‍ എന്നും ഫയര്‍, കണക്കുകള്‍ ഇങ്ങനെ!

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ ബോളറായി ചരിത്രപുസ്തകത്തില്‍ തന്റെ പേര് രേഖപ്പെടുത്തി പേസര്‍ മുഹമ്മദ് ഷമി. ദുബായില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിലാണ് ഷമി ഈ നേട്ടം കൈവരിച്ചത്. അജിത് അഗാര്‍ക്കറുടെ പേരിലായിരുന്ന ദീര്‍ഘകാല റെക്കോര്‍ഡാണ് ഷമി മറികടന്നത്.

103 ഏകദിന ഇന്നിംഗ്സുകളില്‍ നിന്നാണ് ഷമി ഈ നാഴികക്കല്ല് നേടിയത്. 133 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു അഗാര്‍ക്കറുടെ ഈ നേട്ടം. 102 ഇന്നിംഗ്സുകളില്‍ ഈ നേട്ടം കൈവരിച്ച ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നാഴികക്കല്ല് താണ്ടിയ ബോളര്‍. എന്നാല്‍ 200 വിക്കറ്റ് നേടുന്നതിന് ആവശ്യമായ ഏറ്റവും കുറച്ച് പന്തുകളുടെ കാര്യത്തില്‍ സ്റ്റാര്‍ക്കിനെ ഷമി മറികടന്നു.

വെറും 5126 പന്തിലായിരുന്നു ഷമിയുടെ 200 വിക്കറ്റ് നേട്ടം. സ്റ്റാര്‍ക്കിനാകട്ടെ അതിന് 5240 പന്തുകള്‍ വേണ്ടി വന്നു. ഈ നേട്ടത്തോടെ, ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യക്കാരനായും ഷമി മാറി.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 10 ഓവറും ബോള്‍ ചെയ്ത ഷമി 53 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഈ പ്രകടനത്തോടെ ഐസിസി ഇവന്റുകളില്‍ താന്‍ പൊളിയാണെന്ന് താരം ഒരിക്കല്‍ കൂടി തെളിയിച്ചു. ഏകദിന ഐസിസി ഇവന്റില്‍ ഷമി ഇതുവരെ 19 ഇന്നിംഗ്‌സുകളില്‍നിന്നും 60 വിക്കറ്റ് നേടിയിട്ടുണ്ട്. 59 വിക്കറ്റുകളുള്ള സഹീര്‍ ഖാനെയാണ് ഷമി ഇവിടെ മറികടന്നത്.

പരിക്കില്‍നിന്നും മുക്തനായി അടുത്തിടെയാണ് ഷമി കളത്തിലേക്ക് മടങ്ങിയെത്തിയത്. തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഷമി ഫോമിലേക്ക് മടങ്ങിയെത്തിയത് ടൂര്‍ണമെന്റില്‍ ബുംറയുടെ അഭാവത്തില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

Latest Stories

മഞ്ജുവിന്റെ അച്ഛന്‍ അന്ന് ചാന്‍സ് ചോദിച്ച് സെറ്റില്‍ വന്നു, കണ്ണൊക്കെ നീട്ടി വരച്ച കൊച്ച് മഞ്ജുവിന്റെ ചിത്രവുമായി..; ഉര്‍വശിയുടെ വെളിപ്പെടുത്തല്‍

1931 ന് ശേഷം ഇത് ആദ്യം, ജാതി കണക്കെടുപ്പ് നടത്താൻ കേന്ദ്രം; സെൻസസ് വിജ്ഞാപനം പുറത്തിറക്കി, സെൻസസ് 2027ൽ

നാല് ഓവറിൽ ഇത്രയും വഴങ്ങാൻ പറ്റുമോ സക്കീർ ഭായിക്ക്, ബട്ട് ഐ കാൻ, ടി20 അരങ്ങേറ്റത്തിൽ അയർലൻഡ് താരം വിട്ടുകൊടുത്തത് റെക്കോ‍ഡ് റൺസ്

നിലമ്പൂരില്‍ കൊട്ടിക്കലാശം നാളെ; വ്യാഴാഴ്ച വോട്ടെടുപ്പ്, ആവേശത്തിൽ സ്ഥാനാർത്ഥികൾ

പിടിച്ചു നില്‍ക്കാനാവാതെ കമല്‍ ഹാസന്‍, 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു; ഒടിടി തുക വെട്ടിക്കുറക്കും, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകള്‍

കർഷകർ അപകടത്തിൽ, മാരക കീടനാശിനി തുടർന്നും ഉപയോഗിക്കാൻ ഇന്ത്യ

INDIAN CRICKET: ഗിൽ അല്ല, രോഹിത് ശർമ്മയ്ക്ക് പകരക്കാരൻ ഇനി ആ സൂപ്പർതാരം, ഹിറ്റ്മാന്റെ സ്ഥാനത്ത് ഇപ്പോൾ‌ താനാണെന്ന് പറഞ്ഞ് യുവതാരം

കേരള ഡിജിപി പട്ടികയിലെ രണ്ടാമനെ സുപ്രധാന പദവിയില്‍ നിയമിച്ച് പ്രധാനമന്ത്രി; രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ 'സെക്രട്ടറി-സെക്യൂരിറ്റി'; മോദിയുടെ എസ്പിജിയുടെ ചുമതലയും

ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം; ടെഹ്‌റാന്‍ ആക്രമിക്കുമെന്ന ഇസ്രയേല്‍ മുന്നറിയിപ്പില്‍ നടപടി; വ്യോമാതിര്‍ത്തി അടച്ചു, കരമാര്‍ഗം മടങ്ങാമെന്ന് ഇറാന്‍; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സഹകരിക്കും

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; കേരളത്തിൽ ഏഴ് മരണം, രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്