വിലക്ക് ലംഘിച്ച് ആമിര്‍; പലതവണ ആവര്‍ത്തിച്ചിട്ടും അമ്പയര്‍ കണ്ടില്ല

നാല് മാസത്തോളം നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ആരവത്തിന് വീണ്ടും തുടക്കമായത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണത്തോടെ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്. അതിനാല്‍ കോവിഡിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ പന്തില്‍ തുപ്പല്‍ തേയ്ക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനിടയില്‍ പാക് താരം മുഹമ്മത് ആമിര്‍ ഇക്കാര്യം ലംഘിച്ചു.

ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ പന്തെറിയുന്നതിന് മുമ്പ് ആമിര്‍ തന്റെ വിരലുകളില്‍ ഉമിനീര്‍ പുരട്ടുന്ന ദൃശ്യം ടെലിവിഷന്‍ ക്യാമറകള്‍ ഒപ്പിയെടുത്തു. ആമിര്‍ ഇത് പലതവണ ആവര്‍ത്തിച്ചിട്ടും അമ്പയര്‍മാരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടില്ല. നേരത്തെ വിന്‍ഡിനെതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ഡോം സിബ്ലി ഇക്കാര്യം ലംഘിച്ചപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ തന്നെ ഇക്കാര്യം അമ്പയറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

ഐ.സി.സിയുടെ നിര്‍ദേശമനുസരിച്ച് ഏതെങ്കിലും താരം പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അമ്പയര്‍മാര്‍ ടീമിന് മുന്നറിയിപ്പ് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റിയായി ബാറ്റിംഗ് ടീമിന് അഞ്ചു റണ്‍സ് അനുവദിക്കും.

കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണമെന്നതിനാല്‍ ചെറിയൊരു വീഴ്ച വന്‍ പ്രത്യാഘാതമാകും സൃഷ്ടിക്കുക.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം