കോഹ്‌ലിയെ നയിക്കുന്നത് ഈഗോയും അഹങ്കാരവും, ഇപ്പോഴത് കൂടുതലാണ്; തുറന്നടിച്ച് പാക് മുന്‍ നായകന്‍

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി മറ്റുള്ളവര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഈഗോ കൊണ്ടും അഹങ്കാരംകൊണ്ടുമാണെന്നും മുന്‍ പാകിസ്താന്‍ നായകനും പരിശീലകനുമായ മിസ്ബാഹ് ഉല്‍ ഹഖ്. കോഹ്‌ലിയുടെ നിലവിലെ പ്രശ്‌നം മാനസികമാണെന്നും ഈഗോ ഇപ്പോള്‍ കൂടുതലാണെന്നും മിസ്ബാഹ് പറഞ്ഞു.

‘ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ കോഹ്‌ലി വല്ലാതെ പിന്തുടരുന്നു. സമീപകാലത്തായി നിരവധി തവണ ഇത്തരം പന്തുകളില്‍ കോഹ്‌ലി പുറത്തായിട്ടുണ്ട്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ കോഹ്‌ലിയുടെ ബാറ്റിംഗില്‍ ഇപ്പോള്‍ കാണാനാവും. എന്നാല്‍ ശരിയായ പ്രശ്നം മാനസികമായതാണ്.’

‘ബൗളര്‍മാരെ കോഹ്‌ലി ആക്രമിക്കാനും ആധിപത്യം പുലര്‍ത്താനും കാരണം അവന്റെ ഈഗോയും അഹങ്കാരംകൊണ്ടാണ്. എന്നാല്‍ ചില സമയങ്ങളില്‍ അത് അവനില്‍ അമിതമാവുന്നു. ഇതേ മനോഭാവത്തോടെ കൂടുതല്‍ കൂടുതല്‍ അവന്‍ കളിക്കുന്നത്. ഇത് അവന്റെ സമ്മര്‍ദ്ദത്തെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്’ മിസ്ബാഹ് പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി കോഹ് ലിക്ക് ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാനായിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ