INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ ആരാവുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയവരുടെ പേരുകളാണ് സാധ്യതാപട്ടികയിലുളളത്. ഇതില്‍ ശുഭ്മാന്‍ ഗില്‍ അടുത്ത ടെസ്റ്റ് ടീം ക്യാപ്റ്റനാവാനുളള സാധ്യതകള്‍ കൂടുതലാണ്. കാരണം രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവിലേക്ക് ഒരു ദീര്‍ഘകാല ക്യാപ്റ്റനെയാണ് ബിസിസിഐ നോക്കുന്നത്. യുവതാരമായ ഗില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന സാഹചര്യത്തില്‍ ക്യാപ്റ്റാനാവാന്‍ എന്തുകൊണ്ടും യോഗ്യനാണ് താരം.

അതേസമയം രോഹിത് ശര്‍മ്മയ്ക്ക് ഒരു പകരക്കാരനെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന്‌ പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. “ടെസ്റ്റ് ക്രിക്കറ്റില്‍, പ്രത്യേകിച്ച് ക്യാപ്റ്റനെന്ന നിലയില്‍, രോഹിത് ശര്‍മ്മ ഒരു തന്ത്രപരമായ പ്രതിഭയായതിനാല്‍ ഇന്ത്യയ്ക്ക് അദ്ദേഹത്തിന്റെ സേവനം നഷ്ടമാകുമെന്ന് ക്ലാര്‍ക്ക് പറയുന്നു. രോഹിത്തിന് പകരക്കാരനാവുക എന്നത് ഏതൊരു കളിക്കാരനും വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും നിലവിലെ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ ഗെയിമിനെ നന്നായി മനസിലാക്കുന്ന താരമാണെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ പരമ്പര കൈവിട്ടതോടെ പുതിയൊരു ടീമിനെ തിരഞ്ഞെടുക്കുക എന്നത് സെലക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും. ഈ മാസം അവസാനമോ ജൂണ്‍ ആദ്യമോ ഇംഗ്ലണ്ടിനെതിരെയുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ