ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്- രാജസ്ഥാൻ റോയൽസ് പോരാട്ടം. മുംബൈയെ സംബന്ധിച്ച് തുടർച്ചയായ 5 മത്സരങ്ങൾ ജയിച്ച് പ്ലേ ഓഫിന് തൊട്ടടുത്ത് നിൽക്കുകയാണ് ടീം ഇപ്പോൾ. രാജസ്ഥാനെ സംബന്ധിച്ച് ആകെ 3 ജയങ്ങൾ മാത്രം നേടിയ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ന് കൂടി തോറ്റാൽ ചെന്നൈക്ക് പിന്നാലെ പ്ലേ ഓഫ് എത്താതെ പുറത്താകുന്ന ടീമായി രാജസ്ഥാൻ മാറും.
വൈഭവ് സുര്യവൻഷി എന്ന മിടുക്കനായ യുവതാരത്തിന്റെ മികവിൽ ആണ് രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെ തകർത്തെറിഞ്ഞ് ജയിച്ചുകയറിയത്. ടീമിനെ സംബന്ധിച്ച് പ്ലേ ഓഫിൽ എത്തി ഇല്ലെങ്കിൽ പോലും യുവതാരങ്ങൾക്ക് കൂടുതൽ അവസരം കൊടുക്കുക എന്നും അടുത്ത സീസണിലേക്ക് ടീമിനെ സെറ്റാക്കി എടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം ഇടുന്നത്.
എന്തായാലും ഇന്നത്തെ മത്സരത്തിന് മുമ്പ് രാജസ്ഥാൻ ഒരു വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. “ഇന്ന് ഇരുവശത്തും അടിക്കുന്ന ഓരോ സിക്സിനും രാജസ്ഥാനിലെ ആറ് വീടുകളിൽ സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി സ്ഥാപിക്കും.” എന്തായാലും 2 ടീമുകളിലും ഒരുപാട് മികച്ച ബിഗ് ഹിറ്റർമാർ ഉള്ളതിനാൽ തന്നെ ഇന്ന് ഒരുപാട് സിക്സ് പിറക്കാൻ സാധ്യതയുണ്ടെന്ന് ആരാധകർ പറയുന്നു.
എന്തായാലും രാജസ്ഥാന്റെ സ്ഥിരം നായകൻ സഞ്ജു സാംസൺ പരിക്കിന്റെ ബുദ്ധിമുട്ടുകൾക്ക് ശേഷം കളത്തിൽ ഇന്ന് ഇറങ്ങുമോ എന്നത് കണ്ടറിയണം.