MI VS GT: എടാ മണ്ടന്മാരെ എന്ത് പണിയാട നീയൊക്കെ കാണിച്ചേ, അതിലൂടെ ആ താരം നിങ്ങളെ നരകം കാണിച്ചില്ലേ: വരുൺ ആരോൺ

ഐപിഎലിൽ എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 20 റൺസിന്റെ വിജയം. ഇതോടെ അടുത്ത നോക്ക് ഔട്ട് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മുംബൈ ഇന്ത്യൻസ് നേരിടും. മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ച വെച്ചത്. 50 പന്തുകളിൽ നിന്നായി 9 ഫോറും 6 സിക്സുമായി 81 റൺസാണ് താരം നേടിയത്.

തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ മികച്ച തുടക്കമാണ് ശർമ്മ ടീമിന് നൽകിയത്. മത്സരത്തിൽ രണ്ട് തവണയാണ് രോഹിത് ശർമ്മയുടെ വിക്കറ്റ് വീഴ്ത്തുന്നതിൽ ഗുജറാത്ത് താരങ്ങൾ പരാജയപ്പെട്ടത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ.

വരുൺ ആരോൺ പറയുന്നത് ഇങ്ങനെ:

” രോഹിത് ശർമ്മയ്ക്ക് രണ്ട് ലൈഫ് കിട്ടിയപ്പോൾ നിങ്ങൾ അവന്റെ ഉള്ളിലെ ഡ്രാഗണെ ഉണർത്തി. അദ്ദേഹം നന്നായി ബാറ്റ് ചെയ്തു, പ്രധാനമായും സായി കിഷോറിന്റെ ഓവറിൽ. രോഹിത് ശർമയ്ക്ക് ആരെങ്കിലും ഷോർട് ബോള് എറിയുമോ. അങ്ങനെ ചെയ്താൽ നിങ്ങൾ അപ്പോൾ തന്നെ ദൈവത്തോട് പ്രാത്ഥിച്ചോണം” വരുൺ ആരോൺ പറഞ്ഞു.

ഇത്തവണ മുംബൈക്കായി ഓപണിംഗിൽ ആദ്യമായി ഇറങ്ങിയ ജോണി ബേർസ്റ്റോയും വെടിക്കെട്ട് പ്രകടനം നടത്തി. താരം 22 പന്തുകളിൽ നിന്നായി 4 ഫോറും 3 സിക്‌സും അടക്കം 47 റൺസാണ് നേടിയത്. കൂടാതെ ഈ സീസണിലെ മുംബൈ ടോപ് സ്‌കോറർ സൂര്യകുമാർ യാദവ് 20 പന്തിൽ 1 ഫോറും 3 സിക്‌സും അടക്കം 33 റൺസും നേടി. പിന്നീട് വന്ന തിലക്ക് വർമ്മ 11 പന്തിൽ 3 സിക്സ് അടക്കം 25 റൺസ് നേടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ