പകരത്തിന് പകരം, പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിന്റെ അവസാന ഓവറില്‍ നാടകീയ രംഗങ്ങള്‍

നാടകീയ രംഗങ്ങള്‍ക്ക് വേദിയായി പാകിസ്ഥാന്‍-ബംഗ്ലാദേശ് ടി20 മത്സരത്തിന്റെ അവസാന ഓവര്‍. പാകിസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് വേണമെന്നിരിക്കെയാണ് ഇരുടീമിനെയും ആശങ്കയിലാക്കിയ ബോളറുടെയും ബാറ്ററുടെയും ടുമാന്‍ ഷോ.

ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്‌മൂദുള്ള എറിഞ്ഞ ആ ഓവറില്‍ പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടത് എട്ടു റണ്‍സ്. ആദ്യ മൂന്നു പന്തില്‍ ഒരൊറ്റ റണ്‍ പോലും നേടാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. മാത്രമല്ല, രണ്ടു വിക്കറ്റും നഷ്ടപ്പെടുത്തി. എന്നാല്‍ നാലാം പന്തില്‍ ഇഫ്തിഖാര്‍ അഹമ്മദ് സിക്സ് അടിച്ചു. അടുത്ത പന്തില്‍ മഹ്‌മൂദുള്ള ഇഫ്തിഖാറിനെ പുറത്താക്കി. ഇതോടെ പാകിസ്താന് വിജയിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സ്.

ശേഷം മഹ്‌മൂദുള്ള അവസാന പന്ത് എറിഞ്ഞപ്പോള്‍ മുഹമ്മദ് നവാസ് അവസാന നിമിഷം പിന്മാറി. ഇതോടെ പന്ത് നേരെ സ്റ്റമ്പിലേക്ക്. അമ്പയര്‍ ഡെഡ്ബോള്‍ വിളിച്ചു. മഹ്‌മൂദുള്ള തര്‍ക്കിക്കാന്‍ നിന്നില്ല. എന്നാല്‍ പന്ത് സ്റ്റംമ്പിനെ ലക്ഷ്യമാക്കി കുത്തിത്തിരിഞ്ഞ ശേഷമാണ് നവാസ് പിന്മാറിയതെന്ന് വീഡിയോയില്‍ വ്യക്തം.

അടുത്ത പന്ത് എറിയുന്നതിന് മുമ്പ് മഹ്‌മൂദുള്ള നവാസിനോട് റെഡി ആണോ എന്ന് ചോദിച്ചു. നവാസ് ഓകെ പറഞ്ഞതോടെ പന്ത് എറിയാനെത്തി. എന്നാല്‍ ആംഗ്യം കാണിച്ചതല്ലാതെ എറിഞ്ഞില്ല. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള ഖുശ്ദില്‍ ഷായ്ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു അത്. ഒടുവില്‍ അവസാന പന്തില്‍ എക്സ്ട്രാ കവറിലേക്ക് ബൗണ്ടറി നേടി നവാസ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. പാകിസ്ഥാന് 5 വിക്കറ്റ് വീജയം.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്