വിചിത്ര പുറത്താകല്‍, അവസാന വിക്കറ്റ് സംഭവിച്ചത് ഇങ്ങനെ

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്റ്‌സ്മാനായ ലുങ്കി എന്‍ഗിഡി പുറത്തായത് വിചിത്ര രീതിയില്‍. സഹതാരം ആര്‍ച്ചെ നോര്‍ജെയാണ് എന്‍ഗിഡി പുറത്താകാനുളള പ്രധാന കാരണക്കാരന്‍.

ഡീന്‍ എല്‍ഗാറിന് പകരം കണ്‍കഷന്‍ സബസ്റ്റിറ്റ്യൂട്ടായി എത്തിയ തെയൂനിസ് ഡിബ്രുയിന്‍ പുറത്തായപ്പോള്‍ പതിനൊന്നാമനായി ക്രീസിലെത്തിയതാണ് എന്‍ഡിഗി. അരങ്ങേറ്റ താരം ഷഹബാസ് നദീമിനെ നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താനാണ് എന്‍ഡിഗി ശ്രമിച്ചത്.

പന്ത് നന്നായി കണക്ട് ചെയ്ത എന്‍ഗിഡിയുടെ ഷോട്ട് പക്ഷെ നേരെ കൊണ്ടത് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന ആന്റിച്ച് നോര്‍ജെയുടെ തോളിലായിരുന്നു. നോര്‍ജെയുടെ ദേഹത്ത് തട്ടി തെറിച്ച പന്ത് നദീം അനായാസം കൈപ്പിടിയില്‍ ഒതുക്കിയശേഷം ക്യാച്ചിനായി അപ്പീല്‍ ചെയ്തു.

അമ്പയര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചൂണ്ടുവിരലുയര്‍ത്തയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനും വിരാമമായി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് വെറും 133 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ ഇന്നിംഗ്‌സിനും 202 റണ്‍സിനും ജയിച്ച് ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്