പർപ്പിളും ഓറഞ്ചും കൂടെ ചേർത്ത് ഒരു ബ്രൗൺ ക്യാപ് നമുക്ക് അവന് കൊടുക്കാം, രണ്ട് ക്യാപ്പും ഒരുമിച്ച് വേണമെന്ന വാശിയിയാണവന്; യഥാർത്ഥത്തിൽ പർപ്പിൾ ക്യാപ് അർഹിക്കുന്നത് അയാൾ മാത്രം; ആരാധകർ കലിപ്പിൽ

ഐ.പി.എലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബോളർക്ക് കൊടുക്കുന്നത് പർപ്പിൾ ക്യാപ്പാണ്. ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്ക് കിട്ടുന്നതോ ഓറഞ്ച് ക്യാപ്. ഈ 2 ക്യാപ്പും ഒരേ സീസണിൽ ഒരുമിച്ച് കിട്ടിയ താരങ്ങൾ ആരും ഇല്ല. ഒന്നെങ്കിൽ പർപ്പിൾ, അല്ലെങ്കിൽ ഓറഞ്ച് ഇതാണ് താരങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഇതും 2 ഉം നേടണമെന്ന വാശിയിലാണ് ചെന്നൈ ബോളർ തുഷാർ ദേശ്പാണ്ഡെ. ഇന്ന് ചെന്നൈ പഞ്ചാബ് മത്സരത്തിൽ പഞ്ചാബ് ജയിച്ചതിന് പിന്നാലെയാണ് താരം ട്രോളർമാരുടെ വക സ്പെഷ്യൽ ബ്രൗൺ ക്യാപിന് ഇരയായത്.

തുഷാർ ദേശ്പാണ്ഡെ നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിൽ പർപ്പിൾ ക്യാബിൻ ഉടമയായി നിൽക്കുകയാണ്. എന്നാൽ ഇന്ന് 3 വിക്കറ്റുകൾ എടുത്ത അദ്ദേഹം വഴങ്ങിയായത് 4 ഓവറിൽ 49 റൺസ്. ഇത്ര വിക്കറ്റുകൾ നേടി ഉയർന്ന് നിൽക്കുമ്പോഴും റൺസ് ധാരാളമായി വഴങ്ങുന്നത് താരത്തിന് പണിയാകുന്നു, ഇന്ന് ചെന്നൈ ജയം ഉറപ്പിച്ച ചെന്നൈ നായകൻ ധോണി, 30 പന്തിൽ 72 പഞ്ചാബിന് വേണ്ട ഘട്ടത്തിൽ ബോൾ തുഷാറിന്റെ കൈയിൽ കൊടുക്കുമ്പോൾ അപകടം മണത്തിരുന്നില്ല. എന്നാൽ ആ ഓവറിൽ താരം ലിവിങ്സ്റ്റൺ ബാറ്റ് ചെയ്യുമ്പോൾ വഴങ്ങിയത് 24 റൺസാണ്. അതോടെ മത്സരത്തിലേക്ക് പഞ്ചാബ് തിരുത്തിച്ചുവന്നു.

കൂടുതൽ റൺസ് വഴങ്ങി ഓറഞ്ച് ക്യാപ് റേസിന് മുന്നിൽ നിൽക്കണമെന്ന വാശിയാണ് താരത്തിന് എന്നാണ് ട്രോൾ. ക്യാപ് കിട്ടിയില്ലെങ്കിൽ കുഴപ്പമില്ല, ഇനി ഇവനെ കളിപ്പിക്കരുതെന്നും ആരാധകർ ആവശ്യപെടുന്നു. മലിംഗ ജൂനിയർ എന്ന പേരിൽ അറിയപ്പെടുന്ന മതീഷ പതിരണയാൻ പർപ്പിൾ ക്യാപ് അർഹിക്കുന്നതെന്നും അവസാന ഓവറിൽ പൊരുതി നോക്കിയെന്നും ആരാധകർ പറയുന്നുണ്ട്.

കഴിഞ്ഞ കളിയിലെ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ ഇറങ്ങിയ ചെന്നൈയ്ക്ക് കിട്ടിയത് വമ്പൻ പണി. പഞ്ചാബ് കിങ്സിനെതിരെ ഏറ്റുമുട്ടി ആദ്യം ബാറ്റുചെയ്ത ചെന്നൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ മറികടന്ന് പഞ്ചാബ് 4 വിക്കറ്റിന് മത്സരം സ്വന്തമാക്കി. വിജയപരാജയങ്ങൾ മാറി മാറി വന്ന മത്സരം സമ്മർദ്ദത്തെ അതിജീവിച്ച് പഞ്ചാബ് സ്വന്തമാക്കി. സിക്കന്ദർ റാസയാണ് വിജയവര കടത്തിയത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്