അയര്‍ലന്‍ഡ് പര്യടനത്തിന് ലക്ഷ്മണ്‍ ഇല്ല, ഇന്ത്യയ്ക്ക് സര്‍പ്രൈസ് പരിശീലകന്‍

ആഗസ്റ്റ് 18 വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ ടീം ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ ടീം ഓഗസ്റ്റ് 15 ന് ഡബ്ലിനിലേക്ക് പുറപ്പെടും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലക്ഷ്മണ്‍ ടീമിനെ അനുഗമിക്കില്ല.

ലക്ഷ്മണിന് പകരം സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ സിതാന്‍ഷു കൊട്ടകിനാവും ടീമിന്‍റെ ചുമതല. സായിരാജ് ബഹുതുലെയും പരമ്പരയില്‍ ടീമിനെ അനുഗമിക്കും. വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ടി20 ഐ പരമ്പരയ്ക്കായി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഭൂരിഭാഗം കോച്ചിംഗ് സ്റ്റാഫും യുഎസ്എയിലാണുള്ളത്.

അയലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രിത് ബുംമ്രയാണ് നയിക്കുന്നത്. ദീര്‍ഘനാള്‍ അലട്ടിയിരുന്ന പരിക്കിന് ശേഷമാണ് ബുംമ്ര ടീമിലേക്ക് തിരിച്ചെത്തുന്നത്. ഋതുരാജ് ഗെയ്കവാദാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍ പ്രധാന കീപ്പറാവും. ബാക്അപ്പ് കീപ്പറായ ജിതേഷ് ശര്‍മയും ടീമിലെത്തി.

പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്കവാദ് (വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'