ലോറ വോള്‍വാര്‍ഡ് വി സല്യൂട്ട്; സൗത്ത് ആഫ്രിക്കൻ നായികയുടെ പ്രകടനത്തിൽ കൈയ്യടിച്ച് ആരാധകർ

തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടി ഇന്ത്യൻ റാണിമാർ. ഇന്നലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന ഫൈനലിൽ 52 റൺസിന്‌ പരാജയപെടുത്തിയായിരുന്നു ഇന്ത്യ കപ്പ് ജേതാക്കളായത്. എന്നാൽ മത്സരം ഇന്ത്യക്ക് അനുകൂലമായത് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡിന്റെ വിക്കറ്റ് നേടിയപ്പോഴായിരുന്നു.

ക്രീസിൽ നിലയുറപ്പിച്ച് കളിച്ച ലോറയുടെ വിക്കറ്റ് നേടാൻ ഇന്ത്യക്ക് സാധിച്ചില്ലായിരുന്നെങ്കിൽ മത്സരം കൈവിട്ട് പോകുമായിരുന്നു. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കം 101 റൺസായിരുന്നു ലോറയുടെ സംഭാവന. ദീപ്‌തി ശർമയുടെ പന്തിൽ ആംജോത്ത് കൗറിന്റെ കൈകളിലേക്ക് വിക്കറ്റ് നൽകിയാണ് ലോറ പുറത്തായത്.

മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്‍മ(87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി. ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ഐസിസി ട്രോഫി കൂടിയാണ് ഈ ലോകകപ്പ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ