ഐ.പി.എല്‍ 2021; പഞ്ചാബില്‍ 'തല'മാറ്റം ഉണ്ടാകില്ല, രണ്ട് പ്രമുഖ താരങ്ങള്‍ പുറത്തേക്ക്

ഐ.പി.എല്ലില്‍ ഈ സീസണില്‍ ടീമിനെ നയിച്ച കോച്ച് അനില്‍ കുംബ്ലെ, ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ കൂട്ടിനെ അടുത്ത സീസണിലും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തും. ഐ.പി.എല്‍ പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റ് തൃപ്തരാണ്.

ആദ്യമായി പഞ്ചാബിന്റെ നായകനായ രാഹുല്‍ ഉജ്ജ്വല ബാറ്റിങ്ങുമായി സീസണില്‍ ടീമിന്റെ നെടുതൂണായിരുന്നു. 55.83 ശാശരിയില്‍ 670 റണ്‍സെടുത്ത രാഹുലാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. കോച്ചായി ആദ്യ സീസണില്‍ തന്നെ ടീമെന്ന നിലയില്‍ പഞ്ചാബിനെ കെട്ടിപ്പടുക്കുന്നതില്‍ കുംബ്ലെയും വിജയിച്ചിരുന്നു.

അടുത്ത സീസണിന് ആറുമാസത്തില്‍ കുറഞ്ഞ കാലം മാത്രമേ മുന്നിലുള്ളൂ എന്നതിനാല്‍ വലിയമാറ്റങ്ങള്‍ ടീമിനെ ബാധിക്കുമെന്ന നിഗമനത്തിലാണ് മാനേജ്‌മെന്റ്. മായങ്ക് അഗര്‍വാള്‍, നികോളസ് പൂരാന്‍, മുഹമ്മദ് ഷമി, ക്രിസ് ഗെയ്ല്‍, യുവതാരങ്ങളായ രവി ബിഷ്‌ണോയ്, അര്‍ഷദീപ് എന്നിവരെ നിലനിര്‍ത്തും.

ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെല്‍ഡന്‍ കോട്രല്‍ എന്നിവരെ ഒഴിവാക്കാനാണ് സാദ്ധ്യത. 10.75 കോടി മുടക്കിയ മാക്‌സ്‌വെല്ലും 8.5 കോടി മുടക്കിയ കോട്രലും സീസണില്‍ വന്‍പരാജയമായിരുന്നു. 13 കളിയില്‍ 108 റണ്‍സാണ് മാക്‌സ്‌വെല്ലിന്റെ സമ്പാദ്യം. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റാണ് കോട്രല്‍ വീഴ്ത്തിയത്.

Latest Stories

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ