IND VS ENG: തിരക്കുകൂട്ടുന്ന കാര്യത്തിൽ അവൻ ഷാഹിദ് അഫ്രീദിയെ പോലെ: ഇന്ത്യൻ താരത്തെ പാകിസ്ഥാൻ മുൻ കളിക്കാരനുമായി താരതമ്യം ചെയ്ത് ശ്രീലങ്കൻ ഇതിഹാസം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാര, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുമായി താരതമ്യം ചെയ്തു. ജഡേജ തന്റെ ഓവർ പൂർത്തിയാക്കാൻ അധികം സമയം എടുക്കാറില്ല. ബോൾ ചെയ്യുമ്പോൾ തിരക്കുകൂട്ടുന്ന അഫ്രീദിയെ പോലെയാണ് ജ‍ഡേജയെന്ന് സംഗക്കാര പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ജഡേജ രണ്ട് ഓവർ എറിഞ്ഞു. സ്പിന്നർ തയ്യാറായിട്ടും ബാറ്റർമാരായ ഹാരി ബ്രൂക്കും ജോ റൂട്ടും തയ്യാറാകാതിരുന്ന ചില സന്ദർഭങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് ബ്രൂക്കിനോട് സമയം പാഴാക്കരുതെന്ന് അമ്പയർ പറഞ്ഞു.

“അദ്ദേഹം തന്റെ ഓവർ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നു. ബോളറായി തിരക്കുകൂട്ടുന്ന ഷാഹിദ് അഫ്രീദിയെ പോലെയാണ് ജഡേജ. ഇംഗ്ലീഷ് ബാറ്റർമാർ കൃത്യസമയത്ത് പോലും തയ്യാറാകുന്നില്ല, സമയം പാഴാക്കുന്നത് നിർത്താൻ അമ്പയർ അവരോട് പറയുന്നത് ശരിയാണ്. ബോളർ ബോൾ ചെയ്യാൻ തയ്യാറായിക്കഴിഞ്ഞാൽ, ബാറ്റർ പിന്നെ സമയം പാഴാക്കരുത്,” കുമാർ സംഗക്കാര പറഞ്ഞു.

അതേസമയം, ആദ്യ ഇന്നിം​ഗ്സിൽ ജഡേജ 89 റൺസ് നേടുകയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം 203 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയതിനാൽ ബോളർ എന്ന നിലയിൽ അദ്ദേഹം തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിൽ ജഡേജയ്ക്ക് കാര്യങ്ങൾ സുഖുമമല്ല. കൂടാതെ കുൽദീപ് യാദവ് ഒരു യഥാർത്ഥ വിക്കറ്റ് വേട്ടക്കാരനും ഇന്ത്യയ്ക്ക് പുറത്ത് വിക്കറ്റ് വേട്ടക്കാരിൽ ഒരാളുമായതിനാൽ, നിലവിലുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് പകരം വയ്ക്കണമായിരുന്നുവെന്ന് ചില ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ