ഇനി ആ പ്രവർത്തി ചെയ്താൽ മാത്രം കോഹ്‌ലി രക്ഷപെടും, അല്ലെങ്കിൽ കരിയർ തീരും: ദിനേഷ് കാർത്തിക്ക്

ടെസ്റ്റിൽ വിരാട് കോഹ്‌ലി കുറച്ചുകാലമായി തൻ്റെ മികച്ച പ്രകടനത്തിൽ നിന്ന് വളരെ അകലെയാണ്. 2023ലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന ടെസ്റ്റ് സെഞ്ച്വറി പിറന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് സെഞ്ചുറികൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കഴിഞ്ഞയാഴ്ച ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ശേഷം കോഹ്‌ലിയുടെ ഫോം വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു.

സ്പിന്നർമാർക്കെതിരെ കോഹ്‌ലിയുടെ സമീപകാലത്തെ ബുദ്ധിമുട്ടുകൾ ഈ പരമ്പരയിലും കാണാൻ സാധിച്ചു. ബെംഗളൂരുവിൽ നടക്കുന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിങ്‌സിൽ വലംകൈയ്യൻ ബാറ്ററെ ഓഫ് സ്പിന്നർ ഗ്ലെൻ ഫിലിപ്‌സ് പുറത്താക്കി. അതിനിടെ, പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലും ഇടംകയ്യൻ സ്പിന്നർ മിച്ചൽ സാൻ്റ്നറുടെ മുന്നിലാണ് കോഹ്‌ലി വിക്കറ്റ് നഷ്ടമാക്കിയത്.

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് കോഹ്‌ലിയുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇങ്ങനെ:

“വിരാട് കോഹ്‌ലിക്ക് ഇത് എളുപ്പമായിരുന്നില്ല, പരമ്പര അദ്ദേഹത്തിന് മികച്ചതായിരുന്നില്ല, നാലിൽ മൂന്ന് ഇന്നിംഗ്‌സുകളും, അവൻ നിരാശപ്പെടുത്തി. സ്പിന്നര്മാര്ക്ക് എതിരെ അവൻ നിരാശപ്പെടുത്തുന്നു. അവൻ തിരിച്ചുവരും, കാരണം അവൻ ശക്തനാണ്. ഇന്ത്യൻ ബാറ്റർമാർ സ്പിന്നിനെതിരെ നന്നായി കളിക്കാൻ പഠിക്കണം. കാരണം ഇത് സ്പിൻ ഫ്രണ്ട്ലി രാജ്യമാണ്.” താരം പറഞ്ഞു.

” കോഹ്‌ലി ബേസിക്ക് കാര്യങ്ങളിലേക്ക് തിരിച്ചുപോകണം. ആഭ്യന്തര ക്രിക്കറ്റൊക്കെ കളിച്ച് സെറ്റ് ആണ് തിരിച്ചുവരണം.” കാർത്തിക് പറഞ്ഞു.

മൂന്നാം ടെസ്റ്റിൽ മികവ് കാണിച്ച്‌ ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്ക് മുമ്പ് ആത്മവിശവസം നേടുകയാണ് കോഹ്‌ലിയുടെ ലൿഷ്യം.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !