സ്മിത്തോ കോഹ്‌ലിയോ നമ്പര്‍ 1 ? ഓസ്ട്രേലിയന്‍ ഇതിഹാസം പറയുന്നു

ലോക ക്രിക്കറ്റ് ഭൂപടത്തില്‍ ഇന്ത്യയ്ക്കും ഓസീസിനുമുള്ള സ്ഥാനം ചെറുതല്ല. ഇരു ടീമുകളുടെയും കളിക്കാര്‍ക്കും നായകന്മാര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ അതേ പരിഗണന നല്‍കാറുമുണ്ട്. ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത് . ലോകക്രിക്കറ്റിലെ മികച്ച താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണോ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണാ എന്നതിനെ ചൊല്ലിയാണ്.

ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ അഭിപ്രായപ്രകടനമാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. രണ്ടൂ താരങ്ങളും നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സമാന്‍മാരാണ് എന്ന പറഞ്ഞ വോണ്‍ സ്മിത്താണ് കോഹ്‌ലിയേക്കാള്‍ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്നും പറഞ്ഞു. ” എന്‍രെ നിരീക്ഷണത്തില്‍ മികച്ച ബാറ്റ്‌സമാന്‍ എന്ന് ഒരാളെ വിലയിരുത്തണമെങ്കില്‍ 3 പ്രധാനപ്പെട്ട രാജ്യങ്ങളില്‍ അവര്‍ സെഞ്ച്വറി നേടണം. 1 ഇംഗ്ലണ്ടിലെ സ്വിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍, 2 ഓസ്‌ട്രേലിയയുടെ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ പിനെന തീര്‍ച്ചയായും സ്പിന്നിലെ തുണയ്ക്കുന്ന ഇന്ത്യയുടെ വരണ്ടുണങ്ങിയ പിച്ചില്‍ . വോണ്‍ പറഞ്ഞു.

ടെസ്റ്റ് ബാറ്റ്‌സമാന്‍ സ്മിത്ത് തന്നെയാണ്. എന്നാല്‍ ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റുകളിലും തിളങ്ങുന്ന ബാറ്റ്‌സമാന്‍ ആണ് വിരാട് കോഹ്‌ലി. അഞ്ച് ദിവസം കളി നീണ്ടുനില്‍ക്കുമ്പോള്‍ സ്റ്റീവ് സ്മിത്ത് കോഹ് ലിയേക്കാള്‍ ഒരുപടി മുന്നിലാണെന്ന് ് വോണ്‍ പറഞ്ഞു.

വോണിന്റെ ഏറ്റവും മികച്ച 11 ബാറ്റ്‌സമാന്‍മാരുടെ പട്ടികയില്‍ 2 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയും. വെസ്റ്റന്റീസ് ഇതിഹാസങ്ങളായ വിവ് റിച്ചാര്‍ഡ്‌സ്, ബ്രെയ്ന്‍ ലാറ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നാമത് സച്ചിന്‍. അടുത്ത മൂന്ന് സ്ഥാനങ്ങളിലുള്ളവരും ഓസ്‌ട്രേലിയന്‍ താരങ്ങളാണ്. ഗ്രേഗ് ചാപ്പല്‍,പോണ്ടിംഗ്,അലന്‍ ബോര്‍ഡര്‍ . സൗത്ത് ആഫ്രിക്കയുടെ ജാക്ക് ആലീസ്,എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്. ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച് അടുത്ത സ്ഥാനത്ത്. സ്മിത്തും കോഹ് ലിയും 10 ഉം 11 ും സ്ഥാനത്തുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ