ടീം ബസില്‍ വെച്ചായിരുന്നു കോഹ്‌ലി അക്കാര്യം പറഞ്ഞത്, ഞെട്ടിപ്പോയി ; ദക്ഷിണാഫ്രിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് കെ.എല്‍ രാഹുല്‍

ഈ വര്‍ഷം ആദ്യം ക്യാപ്റ്റനായുള്ള ആദ്യ നിയോഗത്തെക്കുറിച്ച് ഒരിക്കലും ഓര്‍ക്കാന്‍ ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍ ഇഷ്ടപ്പെടില്ല. ദക്ഷിണാഫ്രിക്കയില്‍ വെച്ച് അപ്രതീക്ഷിതമായി ടീമിനെ നയിക്കേണ്ടി വന്ന അനുഭവം താരത്തിന് അത്ര കയ്‌പ്പേറിയതായിരുന്നു. ടെസ്റ്റ് പരമ്പര 2-1 ന് തോറ്റ ഇന്ത്യ ഏകദിന പരമ്പര 3-0 നും തോല്‍ക്കുകയായിരുന്നു. ജോഹന്നാസ് ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വെച്ചായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം അപ്രതീക്ഷിതമായി രാഹുലിന്റെ ചുമലിലേക്ക് എത്തിയത്.

ജോഹന്നാസ് ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് തൊട്ടുമുമ്പ് വിരാട്‌കോഹ്ലി പുറംവേദനയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കളിക്കാതെയും ഇരുന്ന സാഹചര്യത്തില്‍ രാഹുലിന് ടീമിനെ നയിക്കേണ്ടി വന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ചു നിന്ന ഇന്ത്യയ്ക്ക് ഈ ടെസ്റ്റില്‍ ഏഴൂവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കെ.എല്‍. രാഹുല്‍.

അന്ന് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു താന്‍. സാധാരണ വൈസ് ക്യാപ്റ്റന്മാര്‍ പതിയെ സമയം എത്തുമ്പോഴാണ് നായകനാകുക. എന്നാല്‍ തനിക്ക മാനസീകമായി തയ്യാറാകും മുമ്പ് തന്നെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വരികയായിരുന്നെന്ന് താരം പറയുന്നു. കളി തുടങ്ങാന്‍ പോകുന്ന രാവിലെ അപ്രതീക്ഷിതമായി വിരാട് കോഹ്ലി ടീം ബസിനുള്ളില്‍ വെച്ച് തനിക്കരികിലേക്ക് വന്നു. എന്നിട്ടു പറഞ്ഞു. ”എന്നെ പുറംവേദന മാറിയിട്ടില്ല. കളിക്കാന്‍ വയ്യ. ഇന്ന്് നീ ടീമിനെ നയിക്കണം.”

ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നത് ഒരു ബഹുമതിയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരു നായകനെപ്പോലെ കളിക്കേണ്ട രീതിയിലേക്ക് എന്റെ മാനസീക നില കാര്യമായിട്ടു മാറിയിരുന്നില്ലെന്ന് താരം പറയുന്നു. അന്ന് കോ്ഹ്ലിയെ ഏകദിന നായക സ്ഥാനത്തു നിന്നും മാറ്റിയിരുന്നതിനാല്‍ രോഹിതിന്റെ അഭാവത്തില്‍ ഏകദിന പരമ്പരയിലും കെ.എല്‍. രാഹുലിന് ടീമിനെ നയിക്കേണ്ടി വരികയായിരുന്നു. എന്നാല്‍ രാഹുലിന് കീഴില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 3-0 നായിരുന്നു പരാജയപ്പെട്ടത്.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍