കോഹ്‌ലിക്ക് ബുദ്ധിയില്ല, അവൻ കാണിച്ച മണ്ടത്തരത്തിന് എനിക്ക് അവനോട് ദേഷ്യം; കോഹ്‌ലിക്കെതിരെ ഇയാൻ ചാപ്പൽ

വെള്ളിയാഴ്ച നാഗ്പൂരിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ വിരാട് കോഹ്‌ലിയുടെ മോശം ഷോട്ട് സെലക്ഷൻ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് .

ഷോർട്ട് പിച്ച് പന്തിൽ ഒരു ഫ്ലിക് ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടയിൽ അരങ്ങേറ്റക്കാരനായ ഓഫ് സ്പിന്നർ ടോഡ് മർഫിയുടെ കെണിയിൽ കോലി വീണു. അത്ര മികച്ച പന്ത് അല്ല എന്ന് മർഫി തന്നെ സമ്മതിച്ച ബോളിലാണ് ഇത്തരം ഒരു അബദ്ധം കോഹ്‌ലിക്ക് സംഭവിച്ചത്. പിടിച്ച് നിന്ന് കളിച്ചാൽ നല്ല സ്കോറിലേക്ക് എത്താവുന്ന സാഹചര്യം ഉണ്ടായിട്ടും അത് സാധിക്കാതെ വന്നതോടെയാണ് കോഹ്‌ലിയുടെ നേർക്ക് വിമർശനം ഉയരുന്നത്,

ഇന്ത്യൻ ബാറ്റർ പന്ത് ഫൈൻ ലെഗിലേക്ക് കളിക്കാൻ ശ്രമിക്കുന്നതിന് പകരം ഓൺസൈഡിലേക്ക് കളിക്കാൻ നോക്കേണ്ടതായിരുന്നുവെന്ന് ചാപ്പൽ പറഞ്ഞു. രണ്ടാം ദിവസത്തെ സ്റ്റംപുകൾക്ക് ശേഷം ESPNcriinfo യോട് സംസാരിക്കവേ ചാപ്പൽ പറഞ്ഞു:

“എന്തിനാണ് അവൻ അങ്ങനെ കളിച്ചത്? ഓൺസൈഡിലേക്കായിരുന്നു അവൻ ആ ഷോട്ട് കളിക്കേണ്ടത്ത്. ഒരു വലംകൈയൻ ബാറ്റ്സ്മാൻ അതും കോഹ്‌ലിയെ പോലെ കഴിവുള്ള താരം ഒരിക്കലും തരാം ഷോട്ടുകൾ കളിക്കാൻ പാഡില്ലാത്തതാണ്.”

ചേതേശ്വര് പൂജാര, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവരെ പെട്ടെന്ന് പുറത്താക്കാൻ ഓസ്‌ട്രേലിയക്ക് കഴിഞ്ഞെങ്കിലും രവീന്ദ്ര ജഡേജയുടെയും അക്‌സർ പട്ടേലിന്റെയും പ്രകടനം ഇന്ത്യയെ മത്സരത്തിൽ വീണ്ടും മുന്നിലെത്തിച്ചു.

എന്തായാലും രണ്ടാം ഇന്നിങ്സിൽ കോഹ്‌ലിയുടെ ഭാഗത്ത് നിന്നും മികച്ച പ്രകടനംന് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ