കോഹ്ലി 'ചതിച്ചു'; സ്വയം തീകൊളുത്തി ആരാധകന്‍

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ മോശം ഫോമില്‍ നിരാശനായി ഒരു ആരാധകന്‍ ആത്മഹത്യയ്ത്ത് ശ്രമിച്ചു. മുന്‍ റെയില്‍വേ ജീവനക്കാരനും കടുത്ത വിരാട് കോഹ്ലി ആരാധകനുമായ ബാബുബാല്‍ ഭൈരവയാണ് (63) ആത്മഹത്യക്കു ശ്രമിച്ചത്.

കേപ്ടൗണ്ടില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കോഹ്ലി അഞ്ചു റണ്‍സിന് പുറത്തായതിന് പിന്നാലെയാണ് ക്രിക്കറ്റ്് ലോകത്തെ ഞെട്ടിച്ച് കൊണ്ടുളള ബാബുലാലിന്റെ നടപടി.

ജനുവരി അഞ്ചിന് വീട്ടില്‍ വച്ചാണ് ഇയാള്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് കണ്ടത്. തന്റെ ആരാധനാപാത്രം കൂടിയായ കോലി കുറഞ്ഞ റണ്‍സിന് പുറത്തായത് ബാബുബാലിനു സഹിച്ചില്ല. കടുത്ത നിരാശ മൂലം വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച ശേഷം ഇയാള്‍ തീ കൊളുത്തുകയായിരുന്നു. ബാബുലാലിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് തീയണച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മുഖത്തും തലയ്ക്കും കൈകളിലുമാണ് കാര്യമായി പൊള്ളലേറ്റിലുളളത്. എങ്കിലും ബാബുബാല്‍ അപകടനില തരണം ചെയ്തെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.ദക്ഷിണാഫ്രിക്കയ്ക്കെതിരേ കോഹ്ലിയുടെ മോശം പ്രകടനത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബാബുബാല്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഇതാദ്യമായല്ല ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ആരാധകര്‍ വൈകാരികമായി പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോടു പരാജയപ്പെട്ട ശേഷം ബംഗ്ലാദേശ് ടീമിന്റെ ആരാധകന്‍ ആത്മഹത്യ ചെയ്തിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ