ഇരട്ട സെഞ്ചുറിക്ക് അരികിൽ വീണ് കോഹ്ലി, ഒന്നെങ്കിൽ ഇന്ത്യൻ ജയം അല്ലെങ്കിൽ സമനില ഉറപ്പ്

കോഹ്ലി ടെസ്റ്റ് കളിക്കുന്നത് നിർത്തണം, അയാൾക്ക് അതൊന്നും ഇനി സാധിക്കില്ല, ഓർ സെഞ്ചുറി നേടിയിട്ട് നാളുകളായി തുടങ്ങിയ പരാതി ഇനി ആരും പറയില്ല. കുറവച്ചുവർഷമായി തന്നിൽ നിന്ന് അകന്ന ടെസ്റ്റ് സെഞ്ചുറി നേടി ഇനിയും തനിക്ക് ഒരുപാട് വർഷങ്ങൾ കളിക്കളത്തിൽ നിറഞ്ഞു കളിക്കാൻ സാധിക്കും എന്ന സൂചനയാണ് ഇന്ന് ഓസ്‌ട്രേലിയക്കെതിരെ നേടിയ നേട്ടത്തോടെ താരം നൽകിയത്.

ഫ്ലാറ്റ് ട്രാക്ക് ആയതിനാൽ തന്നെ കോഹ്‌ലിക്ക് സെഞ്ചുറി നേടാൻ ഇതാണ് ഏറ്റവും നല്ല അവസരം എന്ന് പറഞ്ഞിരുന്നു. എന്നാൽ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് പിച്ച് സ്പിന്നറുമാരെ പിന്തുണക്കുന്നതിനാൽ തന്നെയത് ബുദ്ധിമുട്ടായിരുന്നു. എന്നാൽ തനിക്ക് സാധിക്കാത്തതായിട്ട് ഒന്നും ഇല്ല എന്നയാൾ ലോകത്തിന് മുന്നിൽ കാണിച്ചിരിക്കുന്നു ഒരിക്കൽക്കൂടി . എന്തായാലും കോഹ്‌ലിയുടെ മികവിൽ ഇന്ത്യ 571 റൺസാണ് നേടിയിരിക്കുന്നത്, നിർണായകമായ 91 റൺസ് ലീഡും ടീമിന് സ്വന്തം.

നാലാം ദിനം ഓസ്‌ട്രേലിയൻ സ്പിന്നറുമാർ ഉയർത്തിയ വമ്പൻ ഭീക്ഷണി മറികടന്ന് കോഹ്ലി നേടിയത് 186 റൺസ്. ഇന്നലെ എവിടെ നിന്ന് നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ കോഹ്ലിക്ക് കൂട്ടായി പല പങ്കാളികൾ മാറി മാറി വന്നപ്പോഴും അയാളുടെ ബാറ്റിൽ നിന്ന് റൺ ഒഴുകി. ജഡേജയെ തുടക്കത്തിലേ നഷ്ടമായപ്പോൾ ഒത്തുചേർന്ന കെ.എസ് ഭരതും പിന്നീട് അക്‌സർ അശ്വിൻ എന്നിവരുമായി ചേർന്ന് പട നയിച്ചാണ് കോഹ്ലി ഇരട്ട സെഞ്ചുറിക്ക് അരികിൽ എത്തിയത്. അക്‌സർ പട്ടേൽ (79) ഇന്നിംഗ്‌സും എടുത്ത് പറയേണ്ടതാണ്, ഈ പരമ്പരയിലെ മികച്ച ഫോം അയാൾ തുടർന്നു . കന്നി അർദ്ധ സെന്ററിക്ക് അരികിൽ വീണ ഭരത് (44) മികച്ച ഇന്നിംഗ്സ് കളിച്ചു.

ശ്രേയസ് അയ്യർ പരിക്ക് കാരണം ബാറ്റ് ചെയ്യില്ല എന്ന സ്ഥിതി വന്നതുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ പ്ലാനിൽ മാറ്റം വരുത്തിയത്. ക്രീസിൽ ഉറച്ച ശേഷമാണ് ഏല്ലാവരും റൺസ് അടിച്ചുതുടങ്ങിയത്. എന്തിരുന്നാലും അശ്വിൻ (7) വീണ ശേഷം വേഗം ഇരട്ട സെഞ്ച്വറി തികയ്ക്കാൻ വേഗത്തിൽ ഷോട്ട് കളിക്കാൻ ശ്രമിച്ച കോഹ്‌ലിയെ ഓസ്ട്രേലിയ അതിന് അനുവദിക്കാതിരുന്നതോടെ അർഹിച്ച ഇരട്ട സെഞ്ച്വറി നഷ്ടമായി.

ഓസ്‌ട്രേലിയ്ക്കായി ലിയോൺ, മർഫി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ