കോഹ്‌ലിയും പന്തും ഇത്തവണയും പൊട്ടി ; രോഹിത് ശര്‍മ്മ ഫിഫ്റ്റിയ്ക്ക് തൊട്ടുമുമ്പ് വീണു ; മികവ് കാട്ടി ഇഷാന്‍ കിഷന്‍

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരത്തിലും മൂന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് മികവ് കാട്ടാനായില്ല. 72 ാം സെഞ്ച്വറിയ്ക്കായി താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇത്തവണയും താരം കുറഞ്ഞ സ്‌കോറിന് പുറത്തായി. 72 റണ്‍സ് എടുത്താല്‍ ടി20 യിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാന്‍ അവസരം തൊട്ടു മുമ്പില്‍ നില്‍ക്കേ കോഹ്ലി 17 റണ്‍സിന് പുറത്താകുകയായിരുന്നു. അലന്റെ പന്തില്‍ സ്‌ട്രെയിറ്റ് ഡ്രൈവിന് ശ്രമിച്ച് ലോംഗ് ഓഫില്‍ പൊള്ളാര്‍ഡിന്റെ കയ്യിലെത്തി.

13 പന്തില്‍ ഒരു ബൗണ്ടറി മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ കത്തിക്കയറി. 19 പന്തുകളില്‍ നാലു ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമായി 40 റണ്‍സായിരുന്നു സംഭാവന. ഇന്ത്യന്‍ നായകനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷനായിരുന്നു. താരത്തിന് മികവ് കാട്ടാനുമായി. കരുതലോടെ ബാറ്റ് വീശീയ താരം 42 പന്തുകളില്‍ 35 റണ്‍സ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 64 റണ്‍സിന് ശേഷമാണ് പിരിഞ്ഞത്.

ചേസിന്റെ പന്തില്‍ മാക്‌സിമത്തിന് ശ്രമിച്ച രോഹിത് മിഡ്‌വിക്കറ്റില്‍ ബൗണ്ടറി ലൈന് അരികില്‍ ഓഡീന്‍ സ്മിത്തിന്റെ കയ്യില്‍ കുരുങ്ങിയപ്പോള്‍ ചേസിന്റെ പന്തില്‍ തന്നെ അലന്റെ കയ്യിലെത്തുകയായിരുന്നു ഇഷാന്‍ കിഷന്‍. യുവതാരം ഋഷഭ് പന്തിനും മികവ് കാട്ടാനായില്ല. കോട്ട്‌റീലിന്റ പന്തില്‍ ഫ്‌ളിക്കിന് പോയ പന്ത് ഷോര്‍ട്ട് ഫൈന്‍ ലഗില്‍ സ്മിത്തിന്റെ കയ്യിലും എത്തി. 120 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യയുടെ നാലു വിക്കറ്റുകളാണ് കൊഴിഞ്ഞത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...